ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

Published : Oct 01, 2026, 02:54 PM IST
Dharmasthala mass burial case SIT submit report

Synopsis

255 സാക്ഷികളെ വിസ്തരിച്ചാണ് 7005 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. മുൻപ് ഉന്നയിക്കപ്പെട്ട പല ആരോപണങ്ങളും വ്യാജമാണെന്നും ഒരു വർഷം നീണ്ടുനിന്ന വിശദമായ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബെൽത്തങ്ങാടി: ധർമ്മസ്ഥലയിൽ നിരവധി ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് സ്റ്റേഷൻ റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള അസ്വാഭാവിക മരണങ്ങളുടെ എണ്ണവും മറ്റ് ഔദ്യോഗിക രേഖകളിൽ കാണിച്ചിട്ടുള്ള എണ്ണവും തമ്മിൽ വൈരുദ്ധ്യങ്ങളുള്ളതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 1998നും 2014നും ഇടയിൽ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 1480 അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നും സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും ധർമ്മസ്ഥല ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ രേഖകളിൽ 1510 അസ്വഭാവിക മരണങ്ങൾ നടന്നതായാണ് ലഭിക്കുന്ന വിവരമെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.

ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ തെരച്ചിലുകളിൽ 7 തലയോട്ടിയും മനുഷ്യ ശരീരത്തിൽ നിന്നുള്ള എല്ലുകളും കണ്ടെത്തിയതായി റിപ്പോർട്ട് വിശദമാക്കുന്നത്. പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയിൽ താൻ മറവു ചെയ്തെന്ന ചിന്നയ്യ എന്നയാളുടെ മൊഴിയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് ധർമ്മസ്ഥല പോലീസ് കേസ് രജിസ്റ്റർ ചെയ്തതും തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും. ഡി.ജി.പി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 7005 പേജുകളുള്ള വിശദമായ ഈ അന്തിമ റിപ്പോർട്ടാണ് സമർപ്പിച്ചത്.

കേസിൽ വിശദമായ തെളിവുകളും 255 സാക്ഷികളുടെ മൊഴികളും അസ്ഥികൂട സാംപിളുകളും 4 ടിബി ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘം നിഗമനങ്ങളിൽ എത്തിച്ചേർന്നത്.കഴിഞ്ഞ വർഷം ജൂലൈയിലാണ് വലിയ വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണ റിപ്പോർട്ടിൽ മുൻപ് ഉന്നയിക്കപ്പെട്ട പല ആരോപണങ്ങളും വ്യാജമാണെന്ന് സൂചിപ്പിക്കുന്ന കണ്ടെത്തിയിരുന്നു. ഒരു വർഷത്തോളം നീണ്ടുനിന്ന നീണ്ട അന്വേഷണത്തിന് ശേഷമാണ് കർണാടകയിലെ ഏറെ രാഷ്ട്രീയ പ്രാധാന്യവും വിവാദവും സൃഷ്ടിച്ച ഈ കേസിൽ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഫ്സിആര്‍എ നിയമഭേദഗതി: സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കെസി വേണുഗോപാല്‍; അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി
13 ശതമാനം മഴയുടെ കുറവ്,2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്