
റാഞ്ചി: അംഗപരിമിതയായ, റാഞ്ചി സ്വദേശി ഉഷ തന്റെ കഠിനാധ്വാനംകൊണ്ട് ലോകത്തിന് തന്നെ മാതൃകയാകുകയാണ്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആഗ്രഹിച്ച ഫലം നല്‍കുമെന്ന് തെളിയിക്കുകയാണ് ഇവര്‍. കാഴ്ചയില്ലെങ്കിലും ഉള്‍കാഴ്ചയോടെ കൃഷി ചെയ്യുകയാണ് ഉഷ, ഒരു നാടിന് തന്നെ ചൂണ്ടിക്കാണിക്കാന്‍ മാതൃകയെന്നോണം.
കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ആളുകള്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്നതിനിടിയൊണ് ഉഷ, മണ്ണില്‍ നിന്ന് ജീവിതം പച്ചപിടിപ്പിക്കുന്നത്. വീട്ടില്‍ പട്ടിണിയായതോടെയാണ് ഉഷ മണ്ണിലേക്ക് ഇറങ്ങാന്‍ ഉറച്ചത്. രണ്ട് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത ഉഷ പച്ചക്കറി കൃഷി തുടങ്ങി. ഇത് അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും കര്‍ഷകയായി ഉഷ മാറിക്കഴിഞ്ഞു.
ഉഷയുടെ വളര്‍ച്ചയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഗ്രാമത്തിലെ നിരവധി സ്ത്രീകളാണ് കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. സ്വന്തം വരുമാനത്തില്‍ ജീവിക്കുന്നത് സ്ത്രീയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഇവര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam