അയൽവാസിയുടെ പ്രാവ് വീട്ടിലെത്തി, വാക്കേറ്റം, കയ്യേറ്റം, വെടിവയ്പ്, 8 പേർ ആശുപത്രിയിൽ

Published : Nov 20, 2024, 03:21 PM IST
അയൽവാസിയുടെ പ്രാവ് വീട്ടിലെത്തി, വാക്കേറ്റം, കയ്യേറ്റം, വെടിവയ്പ്, 8 പേർ ആശുപത്രിയിൽ

Synopsis

അയൽവാസിയുടെ പ്രാവുകൾ വീട്ടിലേക്ക് പറന്നെത്തിയുണ്ടാക്കുന്ന ശല്യത്തേച്ചൊല്ലിയുള്ള വാക്കേറ്റമാണ് ഇരുവീട്ടുകാരും തമ്മിലുള്ള വെടിവയ്പിൽ കലാശിച്ചത്. 

ബറേലി: അരുമ പക്ഷിയുടെ പേരിലുള്ള സംഘർഷം അവസാനിച്ചത് വെടിവയ്പിൽ. ഉത്തർ പ്രദേശിൽ എട്ട് പേർ ആശുപത്രിയിൽ. പിന്നാലെ അറസ്റ്റിലായി 7 പേർ. മൊറാദബാദിൽ ചൊവ്വാഴ്ചയാണ് സംഭവം. അയൽവാസിയുടെ പ്രാവുകൾ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. 

നാടൻ തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പിൽ സ്ത്രീ അടര്രം എട്ട് പേർക്കാണ് പരിക്കേറ്റത്. മൊഹമ്മദ് റയീസ് അയൽവാസിയായ മഖ്ബൂൽ എന്നിവർക്കിടയിലാണ് തർക്കം രൂപപ്പെട്ടത്. റയീസിന്റെ വളർത്തുപ്രാവ് മഖ്ബൂലിന്റെ വീടിനകത്തേക്ക് പറന്നുകയറി. പിന്നാലെ പ്രാവിനെ തിരക്കി വീട്ടുകാരെത്തി. എന്നാൽ പ്രാവിനെ മടക്കി നൽകാൻ മഖ്ബൂൽ തയ്യാറായില്ല. തർക്കം വാക്കേറ്റമായും കയ്യേറ്റമായും വെടിവയ്പിലേക്കും എത്തുകയായിരുന്നു. നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഏഴ് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തതായും തോക്കുകൾ പിടിച്ചെടുത്തതായും പൊലീസ് വിശദമാക്കി. 

ഇരുവീട്ടുകാർ മാത്രമല്ല പരിക്കേറ്റത്. വഴിയിലൂടെ നടന്ന് പോയവർക്കും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇരുവീട്ടുകാരും നേർക്കുനേർ വെടിയുതിർത്തതോടെ വഴിയിലൂടെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാനായി പോയ യുവാവിന്റെ കയ്യിലും വെടിയുണ്ട തറച്ചിട്ടുണ്ട്. ഇയാളുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച 12 ബോർ പിസ്റ്റൾ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. ഇവർക്ക് തോക്ക് നിർമ്മിച്ച് നൽകിയ ആളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ