സർക്കാർ നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്ന് ആരംഭിക്കും

By Web TeamFirst Published Apr 9, 2020, 6:53 AM IST
Highlights

സപ്ലൈക്കോയാണ് കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിക്കുന്നത്. രണ്ട് മണി മുതലാണ് വിതരണം നിശ്ചയിച്ചിട്ടുള്ളത് 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ഇന്നാരംഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റുകൾ നൽകുന്നത്. ഉച്ചക്ക് രണ്ട് മണി മുതലാണ് വിതരണം ആരംഭിക്കുന്നത്. 

ഒരു കുടുംബത്തിന് അവശ്യം വേണ്ട 17 ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.എ.എ.വൈ വിഭാഗത്തിലുള്ളവർക്കുള്ള 5.95 ലക്ഷം കിറ്റുകളാണ് ആദ്യ നൽകുന്നത്. അതിന് ശേഷം മുൻഗണ ക്രമത്തിൽ എല്ലാ കാർഡ് ഉടമകൾക്കും റേഷൻ കടകൾ വഴി കിറ്റുകൾ നൽകും.

സപ്ലൈക്കോയാണ് കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിക്കുന്നത്. ചില സ്ഥലങ്ങളിൽ കിറ്റുകളിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾക്ക് ദൗർലഭ്യമുണ്ടെന്ന പരാതിയുണ്ട്. അടിയന്തരമായി സാധനങ്ങളെത്തിച്ച് എല്ലാ വിഭാഗങ്ങൾക്കും മുടക്കം കൂടാതെ കിറ്റുകൾ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. സൗജന്യ റേഷന് പിന്നാലെയാണ് സൗജന്യ കിറ്റ് കൂടി നൽകാൻ സർക്കാർ തീരുമാനിച്ചത്

click me!