അപ്രതീക്ഷിത രാജി, പിന്നാലെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് യുപിയിലെ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ മിത്തൽ; 'ഇനി ജനങ്ങൾക്കൊപ്പം'

Published : Sep 29, 2026, 12:21 PM IST
divya mittal ias

Synopsis

ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ രാഷ്ട്രീയപ്രവേശം. ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥയായിരുന്നു ദിവ്യ മിത്തൽ. 13 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെയാണ് ദിവ്യ മിത്തൽ രാജിവെച്ചത്.

ലഖ്നൗ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ മിത്തൽ. സിവിൽ സർവീസിൽനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഇനി മുതൽ രാഷ്ട്രീയരം​ഗത്ത് പ്രവർത്തിക്കുമെന്ന് ദിവ്യ മിത്തൽ വ്യക്തമാക്കിയത്. അതേസമയം, ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിക്കൊപ്പം ചേർന്നായിരിക്കില്ല തന്റെ രാഷ്ട്രീയപ്രവർത്തനമെന്നും ഒരു പാർട്ടിയുടെയും ഭാ​ഗമാകാനില്ലെന്നും അവർ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ രാഷ്ട്രീയപ്രവേശം. ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥയായിരുന്നു ദിവ്യ മിത്തൽ. 13 വർഷത്തെ സേവനത്തിന് ശേഷം അടുത്തിടെയാണ് ദിവ്യ മിത്തൽ രാജിവെച്ചത്. ഉത്തർപ്രദേശിലെ മിർസാപുർ, ദിയോറിയ തുടങ്ങിയ ജില്ലകളിൽ ജില്ലാ മജിസ്ട്രേറ്റായി ദിവ്യ മിത്തൽ പ്രവർത്തിച്ചിരുന്നു. മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റായിരിക്കെ ഉൾനാടൻ ​ഗ്രാമങ്ങളിലേക്ക് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത് ഏറെ ശ്രദ്ധനേടുകയുംചെയ്തു.

സിവിൽ സർവീസിൽനിന്ന് ദിവ്യ മിത്തൽ രാജിവെച്ചതിന് പിന്നാലെ തന്നെ അവർ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ഏതെങ്കിലും പാർട്ടിയുടെ ഭാ​ഗമാകാതെ രാഷ്ട്രീയപ്രവർത്തനം നടത്തുമെന്ന് ദിവ്യ മിത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ജനങ്ങൾക്കൊപ്പം ചേർന്നാണ് തന്റെ പ്രവർത്തനമെന്നും ജനങ്ങളുടെ ശബ്ദമാകുമെന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്നും അവർക്ക് നീതി ഉറപ്പാക്കുമെന്നും ദിവ്യ മിത്തൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്; ജിജി തോംസണിന്‍റെ വെളിപ്പെടുത്തലും ആയുധമാക്കും
ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ സംഘർഷം: പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് മലയാളി വിദ്യാർഥികൾ, മാരകായുധങ്ങളുമായി ചിലരെത്തി, ആശങ്കനിറഞ്ഞ സാഹചര്യം