ഭരണം തുടങ്ങും മുൻപേ തർക്കം: ഡികെ ശിവകുമാർ മന്ത്രിസഭയിൽ നിന്ന് രാജിഭീഷണി മുഴക്കി മന്ത്രി; ഇഷ്ടപ്പെട്ട വകുപ്പ് കിട്ടാത്തതിൽ അതൃപ്‌തി

Published : Jun 05, 2026, 09:01 AM IST
DK Shivakumar

Synopsis

കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ കോൺഗ്രസ് സർക്കാരിൽ വകുപ്പ് വിഭജനത്തെ ചൊല്ലി ഭിന്നത രൂക്ഷമായി. മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി പ്രകടിപ്പിക്കുകയും മന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം തന്നെ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി തനിക്ക് കിട്ടിയ വകുപ്പിൽ അതൃപ്തി പരസ്യമാക്കി. മന്ത്രിസ്ഥാനം രാജിവെച്ചേക്കുമെന്ന് ഇദ്ദേഹം നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബെംഗളൂരു നഗരത്തിന്റെ ചുമതലയുള്ള 'ബെംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഇതാണ് അതൃപ്തിക്ക് കാരണം. ബെംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് എട്ടുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം വ്യക്തമാക്കിയത്. മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകൾക്കിടയിൽ അദ്ദേഹം ഇന്ന് രാവിലെ ഒരു പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.കെ. ശിവകുമാർ സർക്കാർ അധികാരമേറ്റയുടൻ ഉണ്ടായ ഭിന്നത കർണാടക സർക്കാരിനുള്ളിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്. മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അണ്ണാമലൈക്ക് വേണ്ടി കരുതിവെച്ചത് വേണ്ടെന്ന് വച്ച് ബിജെപി കേന്ദ്ര നേതൃത്വം; ആന്ധ്രപ്രദേശിലെ നാലിൽ മൂന്ന് രാജ്യസഭ സീറ്റും ടിഡിപിക്ക്
പശ്ചിമ ബംഗാളിൽ തൃണമൂലിനെ പിളർത്തിയ ഋതബ്രത ബാനർജിക്ക് തിരിച്ചടി; മമതയെ കൈവിട്ട വിമതരിൽ ഒരു വിഭാഗം തീരുമാനം പുനഃപരിശോധിക്കുന്നു