
ബെംഗളുരു : കോൺഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാർഥിപ്പട്ടിക വരുന്നതിന് മുമ്പേ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യാതെ കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. ആളുകൾക്ക് പല ആഗ്രഹങ്ങളുമുണ്ടാകുമെന്നും, ആത്യന്തികമായി ആര് എവിടെ നിന്ന് മത്സരിക്കുമെന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ഡി കെ ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ പ്രജാധ്വനി പ്രചാരണ യാത്ര രണ്ടായി തിരിഞ്ഞ് നടത്തുന്നതിനെ ശിവകുമാർ ന്യായീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് 224 മണ്ഡലങ്ങളിലും എത്തണം. അതിനാലാണ് താനും സിദ്ധരാമയ്യയും വെവ്വേറെ പ്രചാരണയാത്ര നടത്തുന്നതെന്നാണ് ന്യായീകരണം. ഈ മാസം അവസാനത്തോടെ പട്ടിക തയ്യാറാക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam