വഞ്ചകരായ കോൺഗ്രസുമായി സഹകരിക്കില്ലെന്ന് ഡിഎംകെ, സിജെപിയുമായി ചർച്ചയെന്ന് റിപ്പോർട്ടുകൾ; എസ്ഐആറിനെതിരെ പ്രതിഷേധം കടുപ്പിക്കും

Published : Oct 17, 2026, 12:52 PM IST
M K Stalin

Synopsis

എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംപിമാരുടെ നിർണായക യോഗം ചേരുന്നു. കോൺഗ്രസുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയ പാർട്ടി, പുതിയ മൂന്നാം മുന്നണി രൂപീകരണത്തിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. കൂടാതെ, പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ബിജെപി ഡിഎംകെയുടെ പിന്തുണ തേടുന്നതായും സൂചനകളുണ്ട്.

ചെന്നൈ: രാജ്യത്ത് വ്യാപകമായി തുടരുന്ന എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ പാർട്ടി എംപിമാരുടെ നിർണായക യോഗം വിളിച്ച് ഡിഎംകെ. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തിലാണ് ചെന്നൈയിൽ യോഗം ചേരുന്നത്. എസ്‌ഐആർ വിഷയവും തുടർനടപടികളും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരക്കാർക്കെതിരായ പൊലീസ് നടപടികൾക്കെതിരെ എം കെ. സ്റ്റാലിൻ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

തിരംഗ മാർച്ചിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രക്ഷോഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. ജന്തർമന്തറിൽ ഫ്ലാഷ് പ്രൊട്ടസ്റ്റ് നടത്തിയ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. സമരക്കാർക്ക് ഡിഎംകെയുടെ ഭാഗത്തുനിന്ന് എല്ലാവിധ നിയമസഹായവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കുനാണ് തീരുമാനം. എന്നാൽ വഞ്ചകരായ കോൺഗ്രസുമായി സഹകരിക്കില്ല. എസ്ഐആറിൽ ടിവികെ, കോൺഗ്രസ് നിലപാട് കാപട്യമെന്നാണ് പാർട്ടിയുടെ നിലപാട്. എസ്ഐആർ പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണുമെന്നും ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ രാഷ്ട്രീയ മുന്നണി രൂപീകരണ സാധ്യതകൾ

കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതിനുശേഷം 'ഇന്ത്യ' സഖ്യത്തിൽ നിന്ന് അകലം പാലിച്ചുപോരുന്ന ഡിഎംകെ, എസ്‌ഐആറിനെതിരായ പോരാട്ടത്തിനായി ഒരു മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. സിജെപിയുമായും ചില പ്രാദേശിക നേതാക്കളുമായും ഡിഎംകെ ചർച്ചകൾ നടത്തിവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ സ്റ്റാലിൻ അഭിജിത് ദീപ്കെയെ നേരിട്ട് കാണുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഡിഎംകെയുടെ ഈ നീക്കം പ്രതിപക്ഷ നിരയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിയൊരുക്കിയേക്കാം.

അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട് നടൻ വിജയ്‍യുടെ പാർട്ടിയായ ടിവികെയുമായി ഡിഎംകെ വാക്പോരിലുമാണ്. തമിഴ്നാട്ടിൽ എസ്‌ഐആറിന് വഴിയൊരുക്കിയത് ഡിഎംകെ ആണെന്നാണ് ടിവികെയുടെ ആരോപണം. ഇതിനിടയിൽ, ഈ മാസം അവസാനം ചേരാൻ സാധ്യതയുള്ള പ്രത്യേക പാർലമെന്‍റ് സമ്മേളനവും മണ്ഡല പുനർനിർണ്ണയ ബില്ലും സംബന്ധിച്ച ചർച്ചകളും സജീവമാണ്. കോൺഗ്രസുമായുള്ള ബന്ധം തകർന്നതിന് ശേഷം 22 എംപിമാരുള്ള ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കാൻ ബിജെപി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒമ്പത് പേരെ കൊന്നുതള്ളി'; ബിഹാറിനെ ഞെട്ടിച്ച് ജെഡിയു എംഎൽഎയുടെ വെളിപ്പെടുത്തൽ
രാത്രി നൂഡിൽസ് കഴിച്ചിരുന്നെന്ന് മൊഴി; അഞ്ചംഗ കുടുംബത്തെ ഗ്രേറ്റർ നോയിഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി