'അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോ'? ന്യായീകരണവുമായി കനിമൊഴി

Published : Nov 29, 2026, 08:57 AM IST
Kanimozhi MP

Synopsis

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചതിൽ ന്യായീകരണവുമായി ഡ‍ിഎംകെ നേതാവ് കനിമൊഴി രംഗത്ത്. ഒരു ബില്ലിനെ പിന്തുണയ്ക്കുന്നത് ബിജെപിയുമായുള്ള സഖ്യമല്ലെന്ന് അവർ വ്യക്തമാക്കി. പുതിയ നിർദേശപ്രകാരം തമിഴ്‌നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചതിൽ ന്യായീകരണവുമായി ഡ‍ിഎംകെ നേതാവ് കനിമൊഴി. ഒരു ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോയെന്ന് കനിമൊഴി ചോദിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ബിൽ ബിജെപി കൊണ്ടുവന്നപ്പോൾ കോൺഗ്രസും ഇടത്പാർട്ടികളും പിന്തുണച്ചു. അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോയെന്നും കനിമൊഴി ചോദിച്ചു. ഡീലിമിറ്റേഷനെക്കുറിച്ചുള്ള നിലപാട് പാർട്ടി മാറ്റിയിട്ടില്ലെന്നും, ന്യായമായ അതിർത്തി നിർണയം എപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും ഈ പ്രക്രിയയെ പൂർണമായും എതിർത്തിട്ടില്ലെന്നും കനിമൊഴി പറഞ്ഞു.

തമിഴ്‌നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ 1971 ലെ സെൻസസ് അടിസ്ഥാനമാക്കാൻ കേന്ദ്രം സമ്മതിച്ചതായും അവർ പറഞ്ഞു. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള മുൻ നിർദ്ദേശം പ്രകാരം തമിഴ്‌നാടിന്റെ ലോക്‌സഭാ പ്രാതിനിധ്യം 39 ൽ നിന്ന് 32 ആയി കുറയ്ക്കുമായിരുന്നുവെന്ന് കനിമൊഴി പറഞ്ഞു. എന്നാൽ പുതിയ നിർദേശ പ്രകാരം 50 ശതമാനം സീറ്റ് വർധിപ്പിക്കുന്നതിലൂടെ തമിഴ്നാടിന് 59 എംപിമാരെ ലഭിക്കുമെന്നും കനിമൊഴി വ്യക്തമാക്കി. സെൻസസ് അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷൻ പ്രക്രിയ മരവിപ്പിക്കണമെന്നും സംസ്ഥാനത്തിന്റെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായി സീറ്റുകളുടെ 50 ശതമാനം വർദ്ധനവ് വേണമെന്നും ഡിഎംകെ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപേ സോണിയ ​ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ദില്ലി പൊലീസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
Malayalam news live: ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവൽ അഗോറയ്ക്ക് ഇന്ന് കൊടിയിറങ്ങും; സംവാദ വേദികളിൽ ഇന്നും പ്രമുഖർ, വൈകുന്നേരം സ്റ്റീഫൻ ദേവസിയുടെ സംഗീതസന്ധ്യയും