ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപേ സോണിയ ​ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ദില്ലി പൊലീസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

Published : Nov 29, 2026, 08:11 AM IST
sonia gandhi

Synopsis

ദില്ലി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയാണ് സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 1980, 1981, 1982, 1983 എന്നീ വർഷങ്ങളിലെ വോട്ടർ പട്ടികയിൽ സോണിയ ​ഗാന്ധിയുടെ പേരുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.

ദില്ലി: പൗരത്വം നേടുന്നതിന് മുൻപേ സോണിയ ​ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ദില്ലി പൊലീസിന്റെ റിപ്പോർട്ട്. 1983 ഏപ്രിൽ 30-നാണ് സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെങ്കിലും 1980 മുതൽ സോണിയ ​ഗാന്ധിയുടെ പേര് ദില്ലിയിലെ വോട്ടർപട്ടികയിലുണ്ടെന്നാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സോണിയ ​ഗാന്ധി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി കൂടുതൽ സമയവും തേടി.

ദില്ലി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയാണ് സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 1980, 1981, 1982, 1983 എന്നീ വർഷങ്ങളിലെ വോട്ടർ പട്ടികയിൽ സോണിയ ​ഗാന്ധിയുടെ പേരുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 1983 ഏപ്രിൽ 30-നാണ് സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. അതുവരെ സോണിയ ​ഗാന്ധി ഇറ്റാലിയൻ പൗരയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റിൽനിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നും ലഭിച്ച വിവരങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. അതേസമയം, സോണിയ ​ഗാന്ധിക്കെതിരായ പരാതി തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അതിനാൽ തു​ഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഐപി എസ്റ്റേറ്റ് എസ്എച്ച്ഒ കോടതിയെ അറിയിച്ചു. എന്നാൽ, ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പരാതി മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റിയതെന്ന് കോടതി ചോദിച്ചു. കേസിൽ അന്വേഷണം പൂർ‍ത്തിയാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ച കോടതി, തു​ഗ്ലക് റോഡ് എസ്എച്ച്ഒയോട് ഹാജരാകാനും ആവശ്യപ്പെട്ടു. ഹർജി ഇനി ഡിസംബർ 14-ന് വീണ്ടും പരി​ഗണിക്കും.

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപേ സോണിയ ​ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി ആരോപിച്ച് അഭിഭാഷകനായ വികാസ് ത്രിപാഠിയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും വ്യാജരേഖ ചമച്ചതിനടക്കം കേസെടുക്കണമെന്നും അദ്ദേഹം കോടതിയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സോണിയ ​ഗാന്ധിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം 2025 സെപ്റ്റംബറിൽ മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും കഴിഞ്ഞ സെപ്റ്റംബറിൽ റോസ് അവന്യൂ കോടതി മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം റദ്ദാക്കുകയും നടപടിക്രമങ്ങൾ വീണ്ടും പുനഃരാരംഭിക്കുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Malayalam news live: ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവൽ അഗോറയ്ക്ക് ഇന്ന് കൊടിയിറങ്ങും; സംവാദ വേദികളിൽ ഇന്നും പ്രമുഖർ, വൈകുന്നേരം സ്റ്റീഫൻ ദേവസിയുടെ സംഗീതസന്ധ്യയും
മണ്ഡല പുനർനിർണയ ബിൽ തിങ്കളാഴ്ച പാർലമെന്റിൽ; ഡിഎംകെയും എൻസിപിയും പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ ഇന്ത്യാ സഖ്യത്തിൽ കടുത്ത പ്രതിസന്ധി