07:40 AM (IST) Nov 29

malayalam news live വടക്കാഞ്ചേരി പാർലിക്കാട് വനിത ​ഗേറ്റ് കീപ്പറെ ആക്രമിച്ചു; യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ

തൃശൂർ വടക്കാഞ്ചേരി പാർലിക്കാട് വനിത ഗേറ്റ് കീപ്പറെ ആക്രമിച്ചു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യ (37)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാത യുവാവാണ് യുവതിയെ ആക്രമിച്ചത്. യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഗേറ്റ് അടക്കുന്നതിനിടെയായിരുന്നു ആക്രമണം. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.