
ദില്ലി:ഇന്ത്യയുടെ പെരുമാറ്റ നീക്കത്തെ പാർലമെന്‍റില്‍ എതിർക്കേണ്ടെന്ന് ഡിഎംകെ. മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനയുടെ ഭാഗമായ ഭാരത് എന്ന പേരിനെ എതിർക്കുന്നത്, ഭരണഘടനവിരുദ്ധർ എന്ന രീതിയിൽ കേന്ദ്രസർക്കാർ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം. അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തെ കർശനമായി എതിർക്കണമെന്ന് എം.പിമാരോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. അമിത് ഷായെ സന്ദർശിച്ചതിനു പിന്നാലെ എടപ്പാടി പളനിസ്വാമി, തമിഴ്നാട്ടിൽ ലോക്സഭ തെരെഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരെഞ്ഞെടുപ്പും നടത്തുമെന്ന് പറഞ്ഞിരുന്നു. രാജ്യസഭാ സമ്മേളനത്തിൽ തങ്ങളുടെ 10 എംപിമാരും കർശനമായി പങ്കെടുക്കണമെന്ന് ഡിഎംകെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
'ചരിത്രം മായ്ക്കാൻ ശ്രമിക്കുന്നവരാണ് പേര് മാറ്റാൻ ഒരുങ്ങുന്നത്'; ഭാരത് വിവാദത്തിൽ രാഹുൽ ഗാന്ധി
ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റും, ഇഷ്ടമില്ലാത്തവര്‍ക്ക് രാജ്യം വിടാമെന്ന് ബിജെപി എംപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam