മന്ത്രിമാരെ കുറ്റവിമുക്തരാക്കി നടപടിയിലെ ഹൈക്കോടതി പുനഃപരിശോധന, ഡിഎംകെ സുപ്രീംകോടതിയിലേക്ക് 

Published : Aug 25, 2023, 11:00 AM ISTUpdated : Aug 25, 2023, 11:34 AM IST
മന്ത്രിമാരെ കുറ്റവിമുക്തരാക്കി നടപടിയിലെ ഹൈക്കോടതി പുനഃപരിശോധന, ഡിഎംകെ സുപ്രീംകോടതിയിലേക്ക് 

Synopsis

എഐഎഡിഎംകെയുടേയും ബിജെപിയുടേയും മുൻ മന്ത്രിമാര്‍ക്കെതിരായ കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സമാന നടപടി സ്വീകരിക്കുന്നില്ലെന്നും ചില കേസുകൾ മാത്രംല പ്രത്യേകം തെരഞ്ഞെടുക്കുകയാണെന്നും ഡിഎംകെ 

ചെന്നൈ : തമിഴ്നാട്ടിലെ മന്ത്രിമാരെ കുറ്റവിമുക്തരാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള മദ്രാസ് ഹൈക്കോടതി തീരുമാനത്തിനെതിരെ ഡിഎംകെ സുപ്രീം കോടതിയിലേക്ക്. എഐഎഡിഎംകെയുടേയും ബിജെപിയുടേയും മുൻ മന്ത്രിമാര്‍ക്കെതിരായ കേസുകളിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സമാന നടപടി സ്വീകരിക്കുന്നില്ലെന്നും ചില കേസുകൾ മാത്രംല പ്രത്യേകം തെരഞ്ഞെടുക്കുകയാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചില മന്ത്രിമാർക്കെതിരെ മാത്രം നടപടികളിലേക്ക് നീങ്ങുന്നതിന്റെ കാരണമെന്താണെന്ന് സുപ്രീംകോടതിക്ക് മനസിലാകും. ജ.വെങ്കിടേഷ് സ്വമേധയാ എടുത്ത പല നടപടികളും സുപ്രീം കോടതി മുമ്പ് തള്ളിയിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് പിഴവ് പറ്റിയെങ്കിൽ മന്ത്രിമാരെ കുറ്റപ്പെടുന്നത് എന്തിനാണെന്നും ഡിഎംകെ സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി ചോദിച്ചു. 

തമിഴ്നാട്ടിൽ വില കുറവ്, പക്ഷേ കേരളത്തിൽ ഓണ ദിവസങ്ങളിൽ പച്ചക്കറിവില കൂട്ടാൻ നീക്കവുമായി ഇടനിലക്കാർ

2006 നും2011 നും ഇടയിൽ കരുണാനിധി മന്ത്രിസഭയിൽ അംഗങ്ങളായിരിക്കേ, മന്ത്രിമാരായ തങ്കം തെന്നരശും കെകെഎസ്എസ്ആര്‍ രാമചന്ദ്രനും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജയലളിത സര്‍ക്കാരിന്‍റെ കാലത്ത് വിജിലൻസ് കുറ്റപത്രം നൽകിയതാണ്. എന്നാൽ ഇരുവരുടയെും സ്വത്ത് കണക്കുകൂട്ടിയതിൽ പിഴവുണ്ടായെന്ന് കാണിച്ച് സ്റ്റാലിന്‍ അധികാരമേറ്റതിന് പിന്നാലെ വിജിലൻസ് കോടതിയിലെത്തി. പുതിയ കണക്കുകള്‍ അംഗീകരിച്ച് ജില്ലാ കോടതി ഇരുവരെയും കുറ്റവിമുക്തരുമാക്കി. കീഴ്കോടതികളിലെ അതിവേഗ നടപടികളില്‍ ഗുരുതര പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ്, പുനഃപരിശോധിക്കാനുള്ള നീക്കം ആരംഭിച്ചത്.  

 

asianet news

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസാധാരണ ബജറ്റ് ദിനത്തിൽ ജനപ്രിയ പ്രഖ്യാപനം നടത്താൻ നിർമല സീതാരാമൻ; ആദായ നികുതിയിൽ ചെറിയ ഇളവിന് സാധ്യത
മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ