
ലക്നൗ: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ 58 വയസ്സുള്ള ഡോക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പ്ലാസ്മ തെറാപ്പിക്ക് ശേഷം രോഗമുക്തി നേടിയിരുന്നു. ചികിത്സ കഴിഞ്ഞുള്ള കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. ഇന്നലെയാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. മൂത്രത്തിലെ അണുബാധയാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. തുടർന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയുടെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്. ഇവർ ആശുപത്രി വിട്ടു. 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു എന്ന് കെജിഎംയു വൈസ് ചാൻസലർ എംഎൽബി ഭട്ട് വ്യക്തമാക്കി. കൂടാതെ അമിത രക്തസമ്മർദ്ദവും പ്രമേഹവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊവിഡ് സൗഖ്യം നേടിയ വ്യക്തിയിൽ നിന്ന് ബ്ലഡ് പ്ലാസ്മ ശേഖരിച്ച് കൊവിഡ് രോഗികളിൽ ചികിത്സ നടത്തുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡികളെ ഉപയോഗിക്കുന്ന ചികിത്സാ രീതിയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam