ഡോ. എം.ഐ സഹദുള്ളയ്ക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

By Web TeamFirst Published Apr 16, 2024, 7:46 PM IST
Highlights

ആരോഗ്യ രംഗത്തെ സമഗ്രമായ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ഡോ. എം.ഐ സഹദുള്ള ഏറ്റു വാങ്ങി.

എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്രമായ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ഡോ. എം.ഐ സഹദുള്ള ഏറ്റു വാങ്ങി. രോഗികളുടെ സുരക്ഷയും സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷനുകളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തെ അക്രെഡിറ്റേഷനുള്ള ആരോഗ്യ പരിപാലന സംഘടനകളുടെ കൂട്ടായ്മയാണ് കഹോകോൺ. 

താങ്ങാനാവുന്ന നിരക്കിൽ മികച്ച ആരോഗ്യപരിചരണം ഏവർക്കും ലഭ്യമാക്കുക എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ആരോഗ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമായി കിംസ്ഹെൽത്തിനെ മാറ്റിയെടുത്തതും കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് നടത്തിയ സുപ്രധാന ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. 2002-ൽ 250 കിടക്കളോടെ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ച കിംസ്‌ഹെൽത്ത് നിലവിൽ ഇന്ത്യയ്ക്ക് പുറമേ ബഹ്‌റിൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ച് 2000ന് മുകളിൽ കിടക്കകളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശൃംഖലകളിലൊന്നാണ്.

click me!