
ഭോപ്പാൽ: കോളിളക്കം സൃഷ്ടിച്ച കേതൻ അഗർവാളിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരിഹസിച്ചും സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ട ഡെന്റിസ്റ്റിനെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ(എഐഡിഎസ്എ) മധ്യപ്രദേശ് ട്രഷററായ ഡോ. മസ്കൻ സോണിയെയാണ് അഞ്ചുവർഷത്തേക്ക് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഡോ. മസ്കൻ സോണിയുടെ പ്രവൃത്തി തീർത്തും അനുചിതമാണെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സംഘടനയുടെ ദേശീയ നേതൃത്വം വ്യക്തമാക്കി.
ഞാൻ പുരുഷനെ വെറുക്കുന്നു എന്ന ഹാഷ്ടാഗോടെയാണ് ഡോ. മസ്കൻ സോണി കേതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കി. സംഭവം ചർച്ചയായതോടെ സ്റ്റോറി പിൻവലിച്ച് ഡോ. മസ്കൻ സോണി ക്ഷമാപണം നടത്തുകയുംചെയ്തിരുന്നു.
പ്രതിശ്രുതവധുവായ സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും ചേർന്നാണ് പുണെയിലെ യുവവ്യവസായിയായ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയത്. ട്രക്കിങ്ങിനിടെ മലമുകളിൽനിന്ന് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം സംഭവം അപകടമാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ, കുടുംബത്തിന്റെ സംശയത്തിൽ അന്വേഷണം നടത്തിയ പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. സിയ അഗർവാളും കാമുകൻ ചേതൻ ചൗധരിയും അറസ്റ്റിലായി. തുടർന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോദിവസങ്ങളിലും ഞെട്ടിക്കുന്ന വിവരങ്ങളും മൊഴികളുമാണ് പുറത്തുവന്നത്.
രാജ്യത്തെ ഞെട്ടിച്ച കേതൻ അഗർവാളിന്റെ കൊലപാതകത്തെ ന്യായീകരിച്ചും കൊല്ലപ്പെട്ട കേതനെ പരിഹസിച്ചും ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച ഡെന്റിസ്റ്റിന് സസ്പെൻഷൻ. ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ(എഐഡിഎസ്എ) മധ്യപ്രദേശ് ട്രഷററായ ഡോ. മസ്കൻ സോണിയെയാണ് അഞ്ചുവർഷത്തേക്ക് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam