രാഷ്ട്രീയ സഖ്യ രൂപീകരണത്തിനുള്ള വിജയ‍്‍യുടെ ശ്രമങ്ങൾക്ക് തിരിച്ചടി, ഇടതുപാർട്ടികൾ ആഡംബര റിസോർട്ടിലെ യോഗത്തിനെത്തില്ല, രാവിലെ ഓഫീസിലെത്തി കാണും

Published : Jul 01, 2026, 10:49 AM IST
vijay

Synopsis

അധികാരത്തിലേറാൻ സഹായിച്ച പാർട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള വിജയുടെ ടിവികെ പാർട്ടിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ചുചേർത്ത നിർണായക യോഗത്തിൽ നിന്ന് ഇടതുപാർട്ടികൾ വിട്ടുനിൽക്കും.  

ചെന്നൈ: വിജയുടെ കടന്നുവരവോടെ മാറിമറിഞ്ഞ തമിഴക രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ കോൺഗ്രസ് ലീഗ്, വിസികെ, ഇടതുപാർട്ടികളടക്കം നൽകിയ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. പിന്തുണ നിലനിർത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സഖ്യ രൂപീകരണത്തിനായിരുന്നു വിജയുടെ ശ്രമങ്ങൾ. എന്നാൽ ടിവികെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുകയാണ് ഇടതുപാർട്ടിയുടെ നിലപാട്. ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ചുചേർത്ത നിർണായക സഖ്യയോഗത്തിൽ ഇടതുപാർട്ടികൾ പങ്കെടുക്കില്ല. സർക്കാർ രൂപീകരണത്തിന് സഹായിച്ച പാർട്ടികൾക്ക് നന്ദി പറയാൻ കൂടി വിജയ് വിളിച്ച യോഗം വൈകീട്ട് 4 മണിക്കാണ് നടക്കുക. ഇടതുനേതാക്കൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് വിജയിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാർട്ടി നേതാക്കൾ വിജയ് യെ കാണും. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകൻ പോയെന്ന് വിശ്വസിക്കാനാവാതെ അവന്‍റെ ക്രിക്കറ്റ് ബാറ്റുമായി റോഡിലേക്ക് കണ്ണുനട്ടിരുന്ന് അമ്മ, നോവായി വിഹാൻ
അയോധ്യ ക്ഷേത്രത്തിലെ സംഭാവന കൊള്ള: പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു, ട്രസ്റ്റ് അം​ഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും