
ദില്ലി: ആംആദ്മി പാർട്ടിക്കുള്ളിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രിയുടെ പിഎ മർദ്ദിച്ചെന്ന് ആരോപിച്ച് എഎപി എംപി സ്വാതി മലിവാൾ പൊലീസിനെ സമീപിച്ചു.രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും സംഭവം അന്വേഷിക്കുകയാണെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. സംഭവം കെജ്രിവാളിനെതിരെ ബിജെപി ആയുധമാക്കി.
ജാമ്യം കിട്ടി പുറത്തിറങ്ങിയ കെജ്രിവാൾ ബിജെപിക്കതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാർട്ടിക്കുള്ളിൽ വിവാദം. മുഖ്യമന്ത്രിയെ കാണാൻ എത്തിയ തന്നെ കെജരിവാളിന്‍റെ പിഎ വൈഭവ് കുമാർ തല്ലിയെന്ന് പറഞ്ഞാണ് സ്വാതി പൊലീസ് സ്റ്റേഷനിൽ വിളിച്ചത്. പിന്നാലെ സ്റ്റേഷനിൽ എത്തിയ സ്വാതിയോട് മെഡിക്കൽ പരിശോധനക്ക് വിധേയമാകണമെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, ഇതിന് സ്വാതി തയ്യാറായില്ലെന്നും പിന്നീട് പരാതി നൽകാമെന്ന് അറിയിച്ച് മടങ്ങിയെന്നുമാണ് പൊലീസ് വിശദീകരണം. കെജ്രിവാൾ മറ്റൊരു യോഗത്തിലായതിനാൽ പിന്നീട് കാണമെന്ന് അറിയിച്ചതോടെ സ്വാതി മലിവാൾ ബഹളം വച്ചെന്നും വൈഭവ് കുമാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഎപി വൃത്തങ്ങൾ പറയുന്നു.
സംഭവം വലിയ ചർച്ചയായതോടെ കെജ്രിവാളിനെതിരെ ബിജെപി രംഗത്ത് എത്തി. എഎപിക്കുള്ളിൽ സ്ത്രീകൾ സുരക്ഷിതയല്ലെന്നും ബിജെപി പ്രതികരിച്ചു. ആരോപണത്തിൽ ഔദ്യോഗികമായി എഎപി പ്രതികരിച്ചിട്ടില്ല. കെജ്രിവാളിന്‍റെ അറസ്റ്റു ചെയ്ത സമയത്ത് അമേരിക്കയിലായിരുന്നു സ്വാതി പ്രതിഷേധങ്ങൾക്കായി മടങ്ങി എത്താത്തത് നേരത്തെ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന കെജ്രിവാൾ ഇന്ന് പാർട്ടി കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർത്തു.
മൂവാറ്റുപുഴയില്‍ 8 പേരെ ആക്രമിച്ച വളര്‍ത്തുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നഗരസഭയിൽ അടിയന്തര യോഗം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam