
ബാലസോർ: ചൈനയ്ക്കുപിന്നാലെ ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പർ സോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ-എച്ച്.എസ് ടി ഡി വി) വിജയകരമായി പരീക്ഷിച്ച് നേട്ടം കൈവരിച്ച് ഇന്ത്യ. വിമാനങ്ങൾക്കും മിസൈലുകൾക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേർന്ന ഡോ അബ്ദുൽകലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം.
ഏതാനും മാസംമുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്. ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് (ഡിആർഡിഒ) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ ശബ്ദാതിവേഗ വിമാനം സ്ക്രാംജെറ്റ് എൻജിനോടെയാണ് പ്രവർത്തിക്കുക. 20 സെക്കൻഡിൽ 32.5 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുൾപ്പെടെ വിവിധ ഉപയോഗിക്കാനാകും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam