
നാഗ്പൂർ: മദ്യപിച്ച് ഫിറ്റായി ഡ്രൈവറും കണ്ടക്ടറും പന്ത് തട്ടിയത് 37 ജീവനുകൾ. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് ജോലി സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിൽ കണ്ടെത്തിയത്. എംഎസ്ആർടിസി ബസിൽ 37യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. നാഗ്പൂരിന് ബീഡ് ജില്ലയിൽ പാന്ദർപൂരിൽ നിന്ന് അകോട്ടിലേക്കാണ് ബസ് പുറപ്പെട്ടത്. അകോട് ഡിപ്പോയുടേതായിരുന്നു ബസ്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
തിരക്കേറിയ റോഡിൽ ബസ് പോകുന്ന രീതിയിൽ യാത്രക്കാർക്ക് സംശയം തോന്നിയതോടെയാണ് യാത്രക്കാർ കണ്ടക്ടറുടെ സഹായം തേടിയത്. എന്നാൽ സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാതിരുന്ന കണ്ടക്ടർ ആളുകൾ ബഹളം വച്ചതിന് പിന്നാലെ സീറ്റിൽ നിന്നും ബസിലെ തറയിലേക്ക് വീണ് ഉറക്കവും തുടങ്ങി. റോഡിലെ ഡിവൈഡറുകളിൽ തട്ടി തട്ടിയില്ല എന്ന നിലയിൽ പോയ ബസ് പല തവണ മറ്റ് വാഹനങ്ങളുടെ ശ്രദ്ധമൂലമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ യാത്രക്കാർ ബസ് നിർത്തിച്ച ശേഷം പൊലീസിനെ വിളിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവറായിരുന്ന സന്തോഷ് റാഹത്, കണ്ടക്ടറായ സന്തോഷ് ജാൽതേ എന്നിവർ മദ്യപിച്ചതായി വ്യക്തമായത്. ഇതോടെ പൊലീസുകാർ ബസ് കണ്ടക്ടറേയും ഡ്രൈവറേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയാണെന്ന് പരിശോധനാ ഫലം വന്നതോടെ ഇരുവരേയും സസ്പെൻഡ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് ശേഷം രണ്ട് പേരെയും സർവ്വീസിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam