ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ വെടിവച്ചിട്ടു

By Web TeamFirst Published Jul 23, 2021, 9:48 AM IST
Highlights

ഹെക്സാകോപ്ടർ ഡ്രോൺ ആണ് വെടിവച്ചിട്ടത്. അഞ്ചു കിലോയോളം സ്ഫോടക വസ്തുവാണ് ഇതിലുണ്ടായിരുന്നത്.

ദില്ലി: ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു. കനാചക്  അതിർത്തി  മേഖലയിൽ  നിന്ന് 6 കിലോമീറ്റർ അകലെയാണ് സംഭവം.

ഹെക്സാകോപ്ടർ ഡ്രോൺ ആണ് വെടിവച്ചിട്ടത്. അഞ്ചു കിലോയോളം സ്ഫോടക വസ്തുവാണ് ഇതിലുണ്ടായിരുന്നത്.

അതിനിടെ, സോപോറിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സേന വധിച്ചു. ഇന്നലെ രാത്രി ഉണ്ടായ  ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ അവസാനിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. സ്ഥലത്ത്  തെരച്ചിൽ തുടരുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!