കുടുംബവഴക്കിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ച് ബന്ധുവായ സ്ത്രീ; ​ഗുരുതര പരിക്ക്, 55 തുന്നലുകളിട്ടെന്ന് ഡോക്ടർമാർ

Published : Oct 26, 2026, 09:01 PM IST
kanpur man genital bite

Synopsis

കാൻപുർ സ്വദേശിയായ രജ്നീഷി(37)നാണ് ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റത്. ബന്ധുവായ ​ഗായത്രിയാണ് യുവാവിനെ കടിച്ചുപരിക്കേൽപ്പിച്ചതെന്നാണ് പരാതി. ആദ്യം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിനും പിന്നീട് കാൻപുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തിൽ 55 തുന്നലുകളിട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ലഖ്നൗ: കുടുംബവഴക്കിനിടെ ബന്ധുവായ സ്ത്രീ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചുപരിക്കേൽപ്പിച്ചു. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം.

കാൻപുർ സ്വദേശിയായ രജ്നീഷി(37)നാണ് ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റത്. ബന്ധുവായ ​ഗായത്രിയാണ് യുവാവിനെ കടിച്ചുപരിക്കേൽപ്പിച്ചതെന്നാണ് പരാതി. ആദ്യം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിനും പിന്നീട് കാൻപുരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയത്തിൽ 55 തുന്നലുകളിട്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. ​​രജ്നീഷിന്റെ ഭാര്യ സുമന്റെ അടുത്തബന്ധുവാണ് ​ഗായത്രി. വെള്ളിയാഴ്ച ​ഗായത്രിയുടെ മകൻ രജ്നീഷിന്റെ വീട്ടിലെത്തി. ഇവിടെവെച്ച് വഴക്കുണ്ടാവുകയും രജ്നീഷ് ​ഗായത്രിയുടെ മകനെ മർദിക്കുകയും ചെയ്തു. മകൻ ​ഗായത്രിയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ​ഗായത്രി ഇത് ചോദ്യംചെയ്യാനെത്തുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ അക്രമാസക്തനായ രജ്നീഷ് വസ്ത്രങ്ങൾ ഊരിമാറ്റിയിരുന്നു. ഇതിനിടെ ​ഗായത്രി ഇയാളെ നിലത്തേക്ക് തള്ളിയിടുകയും പിന്നാലെ ജനനേന്ദ്രിയത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

​വേദനയോടെ നിലവിളിച്ച രജ്നീഷിനെ പിതാവും അയൽക്കാരും ചേർന്നാണ് സമീപത്തെ ആരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. പരിക്ക് ​ഗുരുതരമായതിനാൽ പിന്നീട് കാൻപുരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ രജ്നീഷും ഭാര്യയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭർത്താവിനൊപ്പം ഹോട്ടൽ മുറിയിലേക്ക്, പെട്ടെന്ന് 28കാരി കുഴഞ്ഞ് വീണ് മരിച്ചു'; 5 സെക്കന്‍റിൽ സംഭവിച്ചതെന്ത്, ഭർത്താവിനെതിരെ കുടുംബം, അന്വേഷണം
വാടക മുടങ്ങിയിട്ട് മാസങ്ങൾ, ചോദ്യം ചെയ്തപ്പോൾ കത്തിവീശി യുവാവ്, പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് 48 ലക്ഷം രൂപ