ഊട്ടി പൈതൃക തീവണ്ടി സർവീസ് വ്യാഴാഴ്ച വരെ നിർത്തിവെച്ചു

Published : Oct 26, 2026, 07:15 PM ISTUpdated : Oct 26, 2026, 07:17 PM IST
ooty train

Synopsis

മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീല​ഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു.

ചെന്നൈ: കനത്ത മഴയും മണ്ണിടിച്ചിലും കാരണം നീല​ഗിരി മൗണ്ടെയ്ൻ റെയിൽവേ സർവീസുകൾ വ്യാഴാഴ്ച(ഒക്ടോബർ 29) വരെ റദ്ദാക്കി. മേട്ടുപ്പാളയം-ഊട്ടി(56136) ഊട്ടി-മേട്ടുപ്പാളയം(56137) പാസഞ്ചർ ട്രെയിനുകളുടെ സർവീസാണ് നിർത്തിവെച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ നീല​ഗിരി റെയിൽപാതയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടങ്ങളിലും ട്രാക്കുകളിലേക്ക് മരങ്ങളും കടപുഴകി വീണു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച വരെ പൈതൃക തീവണ്ടി സർവീസുകൾ റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയിലും ട്രാക്കുകളിലെ തടസ്സങ്ങൾ നീക്കാനുള്ള ജോലികൾ തുടരുകയാണെന്നും റെയിൽവേ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടക മുടങ്ങിയിട്ട് മാസങ്ങൾ, ചോദ്യം ചെയ്തപ്പോൾ കത്തിവീശി യുവാവ്, പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോൾ കണ്ടത് 48 ലക്ഷം രൂപ
തെറ്റായ പൊലീസ് അന്വേഷണം തുലച്ചത് ആറ് വർഷം, വിചാരണത്തടവുകാരനായി കഴിയേണ്ടി വന്ന യുവാവിന് 6 ലക്ഷം നഷ്ടപരിഹാരം