ഇ സിഗരറ്റുകൾ നിരോധിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ ഓര്‍ഡിനൻസ് പുറത്തിറങ്ങി

Published : Sep 19, 2019, 08:52 AM ISTUpdated : Sep 19, 2019, 09:50 AM IST
ഇ സിഗരറ്റുകൾ നിരോധിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ ഓര്‍ഡിനൻസ് പുറത്തിറങ്ങി

Synopsis

സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഇ സിഗരറ്റ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചത്.

ദില്ലി: രാജ്യത്ത് ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനമെടുത്തിരുന്നു. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഇ സിഗരറ്റ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. 

വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇ സിഗരറ്റുകൾ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാനേഷ് വഴങ്ങുമോ? കടുപ്പിച്ച് സംഘടനകൾ; രാജി ആവശ്യം ശക്തം, രാജ്യതലസ്ഥാനത്ത് എഎപിയും എഐഎസ്എഫും പ്രതിഷേധിക്കുന്നു
'സ്മിത്ത് മച്ചാറിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല'; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി