ആദ്യ റാഫേൽ ജെറ്റ് ഫ്രാൻസ് ഒക്ടോബർ എട്ടിന് കൈമാറും

By Web TeamFirst Published Sep 19, 2019, 6:51 AM IST
Highlights

മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ മെരിഗ്നാകിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇവിടെ വച്ച് റാഫേൽ വിമാനം ഏറ്റുവാങ്ങും

ദില്ലി: ആദ്യ റാഫേൽ ജെറ്റ് ഒക്ടോബർ എട്ടിന് ഇന്ത്യൻ എയർഫോഴ്‌സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ മെരിഗ്നാകിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇവിടെ വച്ച് റാഫേൽ വിമാനം ഏറ്റുവാങ്ങും.

ആദ്യം സെപ്തംബർ 19 നായിരുന്നു തീയ്യതി നിശ്ചയിച്ചിരുന്നത്. അവസാന ഘട്ടത്തിലാണ് ഇത് ഒക്ടോബർ എട്ടിലേക്ക് ആക്കിയത്. വ്യോമസേനയുടെ ഇപ്പോഴത്തെ ചീഫ് മാർഷൽ ബിഎസ് ധനോവ വിരമിച്ച് പുതിയ ചീഫ് മാർഷൽ ചുമതലയേറ്റ ശേഷമാകും ചടങ്ങ്.

ഫ്രാൻസിൽ നിന്ന് 36 റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ളതാണ് കരാർ. 59000 കോടി രൂപയുടേതാണ് കരാർ. ഒക്ടോബർ എട്ടിന് നടക്കുന്ന ആദ്യ ചടങ്ങിന് ശേഷം നാല് റാഫേൽ ജെറ്റ് വിമാനങ്ങൾ ഏപ്രിൽ-മെയ് മാസങ്ങളിൽ ലഭ്യമാകും. ഹരിയാനയിലെ അമ്പാലയിലും പശ്ചിമ ബംഗാളിലെ ഹസിമരയിലുമാകും റാഫേൽ ഗണത്തെ വിന്യസിക്കുക. 

click me!