ദില്ലിയിലും ലക്നൗവിലും നേരിയ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ

By Web TeamFirst Published Nov 19, 2019, 7:20 PM IST
Highlights

വൈകിട്ട് ഏഴ് മണിയോടെയാണ് ഭൂചലനമുണ്ടായത്, ഉപരിതലത്തിൽ നിന്ന് പതിനാല് കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവില്ല. 

ദില്ലി: ദില്ലിയിലും ലക്നൗവിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളാണ് ഭൂമി കുലുക്കത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്. നേപ്പാളിലെ ദൈലേഖ് ജില്ലയിൽ നിന്ന് 87 കിലോമീറ്റർ ദൂരെ വടക്ക് പടിഞ്ഞാറൻ ദിശയിലാണ് ഭൂചലനമുണ്ടായത്. 

വൈകിട്ട് ഏഴ് മണിയോടെയാണ് ഭൂചലനമുണ്ടായത്, ഉപരിതലത്തിൽ നിന്ന് പതിനാല് കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവില്ല. 

Tremors felt in parts of Delhi. More details awaited. pic.twitter.com/XhQSLubxRe

— ANI (@ANI)

click me!