ദില്ലിയില്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം നേപ്പാള്‍,6 മരണം

Published : Nov 09, 2022, 02:26 AM ISTUpdated : Nov 09, 2022, 09:15 AM IST
ദില്ലിയില്‍ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം നേപ്പാള്‍,6 മരണം

Synopsis

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. 

ദില്ലിയിൽ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായിട്ടുള്ളത്. ദില്ലിയിലുണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ദില്ലിയിലെ വിവിധ മേഖലകളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

നേപ്പാളിൽ 24 മണിക്കൂറിന്റെ ഉണ്ടായത് 2 ഭൂചലനങ്ങളും ഒരു തുടർ ചലനവും. നേപ്പാൾ സമയം 9.07 pm ന് റിക്ടർ സ്കെയിലിൽ 5.7 രേഖപ്പടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.56ന്  4.1ഉം രേഖപ്പെടുത്തി. പുലർച്ചെ രണ്ട് പന്ത്രണ്ടിന് 6.3ഉം രേഖപ്പെടുത്തി. ആറുപേർ മരിച്ചു എന്നാണ് കണക്ക്

ഇന്ത്യയിലെ നോയിഡയിലും ഗുരുഗ്രാമിലും പത്ത് സെക്കന്റോളം ഭൂചലനം നീണ്ട് നിന്നു.ഭൂചലനം ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമായി നേപ്പാൾ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിൽ ഭൂചലനത്തിൽ 5 പേർക്ക് പരിക്ക് പറ്റി. നിരവധി വീടുകൾ തകർന്നു. ദോത്തിയിലെ പലയിടങ്ങളിലും ഭൂചലനത്തെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി
 

ഭൂകമ്പത്തിന്‍റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ദില്ലിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്