
ദില്ലി: ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് വ്യക്തമായി. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam