മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

Published : Jul 17, 2022, 10:42 AM ISTUpdated : Jul 17, 2022, 10:44 AM IST
മണിപ്പൂരിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി

Synopsis

മണിപ്പൂരിലെ മൊയ്‌റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ശനിയാഴ്ച രാത്രി 11:42 ന് ഉണ്ടായ ഭൂചലനത്തിന്റെ ആഴം 94 കിലോമീറ്ററായിരുന്നു

ദില്ലി : മണിപ്പൂരിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. മണിപ്പൂരിലെ മൊയ്‌റാങ്ങിന്റെ കിഴക്ക്-തെക്കുകിഴക്ക് ശനിയാഴ്ച രാത്രി 11:42 ന് ഉണ്ടായ ഭൂചലനത്തിന്റെ ആഴം 94 കിലോമീറ്ററായിരുന്നു. നേരത്തെ ജൂലൈ അഞ്ചിന് അസമിൽ റിക്ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 11.03 ന് ഉണ്ടായ ഭൂചലനത്തിന്റെ ആഴം 35 കിലോമീറ്ററായിരുന്നു. രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ നോഡൽ ഏജൻസിയാണ് എൻസിഎസ്.

PREV
Read more Articles on
click me!

Recommended Stories

ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ