'പ്രതിപക്ഷത്തിന്‍റെ സ്ഥാനം ചുരുങ്ങുന്നു, ജനാധിപത്യത്തിന് ഗുണകരമല്ല'; ഓര്‍മ്മിപ്പിച്ച് ചീഫ് ജസ്റ്റിസ് എൻ വി രമണ

By Web TeamFirst Published Jul 17, 2022, 9:57 AM IST
Highlights

ഒരു കാലത്ത് സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തിന്‍റെ സ്ഥാനം ചുരുങ്ങുകയാണ്.  ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ്

ജയ്പുര്‍: രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ സ്ഥാനം ചുരുങ്ങുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. നിയമ നിര്‍മ്മാണത്തിന്‍റെ ഗുണനിലവാരം കുറയുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍ററി ജനാധിപത്യത്തെ ശക്തിപ്പെടുതാന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്.  

ഒരു കാലത്ത് സര്‍ക്കാരും, പ്രതിപക്ഷവും തമ്മില്‍ പരസ്പര ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രതിപക്ഷത്തിന്‍റെ സ്ഥാനം ചുരുങ്ങുകയാണ്.  ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.

തടവുകാരിൽ എൺപത് ശതമാനവും വിചാരണ തടവുകാർ, നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ നടപടിക്രമങ്ങൾ തന്നെ ഒരു ശിക്ഷയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. തുടക്കത്തിലുള്ള അറസ്റ്റുകളും ജാമ്യം ലഭിക്കുന്നതിലെ ബുദ്ധിമുട്ടും വിചാരണകൾ നീണ്ടുപോകുന്നതിലും അടിയന്തര ശ്രദ്ധ പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  ഓൾ ഇന്ത്യ ലീഗൽ സർവീസ് മീറ്റ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് .

കോടതികളിലെ ഒഴിവുകൾ നികതാത്തതും നിയമ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാത്തതുമാണ് കേസുകൾ കെട്ടികിടക്കാൻ കാരണം. ഈക്കാര്യങ്ങളിൽ സർക്കാർ ഇടപെടൽ ആഭ്യർത്ഥിച്ചതാണ് എന്നാൽ സർക്കാർ ഈക്കാര്യം ഏറ്റെടുത്തിട്ടില്ല.  ജൂഡീഷ്യറിയുടെ വേഗത വർധിപ്പിക്കേണ്ടത് ഇന്ത്യ പോലെ ഒരു രാജ്യത്തിന് ആവശ്യമാണ്. ഇതിനായി നിലവിലുള്ളതിനെക്കാൾ അടിസ്ഥാന സൗകര്യം കോടതികളിൽ വേണം. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആധുനികവൽക്കരണവും നടത്തണം. ഇതിനായുള്ള ശ്രമങ്ങളാണ്  നടക്കുന്നതെന്നും എൻ.വി രമണ പ്രസംഗത്തിൽ വ്യക്തമാക്കി. 

Read more: 'മറ്റ് മതങ്ങങ്ങളിലെ പുരോ​ഹിതർ എവിടെ?'; തമിഴ്നാട്ടിൽ സർക്കാർ പദ്ധതിയുടെ ഭൂമി പൂജ തടഞ്ഞ് എംപി

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന ആറു ലക്ഷത്തിലധികം തടവുകാരിൽ എൺപത് ശതമാനവും വിചാരണ തടവുകാരണെന്നും വിശാല അടിസ്ഥാനത്തിൽ പദ്ധതികൾ പരിഷ്ക്കരണത്തിന് വേണമെന്നും അദ്ദേഹം പറഞ്ഞു. കോടതികളിൽ കേസുകൾ കെട്ടികിടക്കുന്നതിനെ കുറിച്ചുള്ള കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജ്ജുവിന്റെ പരാമർശത്തിന് കൂടി മറുപടിയാണ്  എൻവി രമണ ജയ്പൂരിൽ നടന്ന പതിനെട്ടാമത് ഇന്ത്യ ലീഗൽ സർവീസ് മീറ്റൽ പറഞ്ഞത് 

Read more:പണക്കാരനാകാൻ ബോംബുണ്ടാക്കി കൊറിയർ ചെയ്തു, ലക്ഷ്യം ഇൻഷുറൻസ് തട്ടൽ, 17 കാരൻ പിടിയിൽ

Read more:തലശ്ശേരിയിലെ സദാചാര ആക്രമണം: പൊലീസിന് ക്ലീന്‍ ചിറ്റ്, ദമ്പതികളുടെ പരാതി അടിസ്ഥാനരഹിതമെന്ന് കമ്മീഷണര്‍

click me!