മഹാരാഷ്ട്രയിൽ 12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; യാത്രക്കാർ എല്ലാവരും സുരക്ഷിതർ

Published : Oct 29, 2025, 11:51 AM IST
Luxury Bus catches Fire

Synopsis

മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസ് സമൃദ്ധി ഹൈവേയിൽ വെച്ച് പുലർച്ചെ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 12 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി

മുംബൈ: മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസ് സമൃദ്ധി ഹൈവേയിൽ വെച്ച് തീപിടിച്ച് കത്തിനശിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. 12 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും രക്ഷിച്ചു. ഹൈവേയിൽ നാഗ്‌പൂർ ലെയിനിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. എന്നാൽ തീ പിടിച്ച ഉടൻ ഡ്രൈവർ ഹുസൈൻ സയ്യിദ് ബസ് നിർത്തി. പിന്നാലെ ബസിലുണ്ടായിരുന്ന എല്ലാവരെയും ഇദ്ദേഹം പുറത്തിറക്കി.

അധികം വൈകാതെ ആളിപ്പടർന്ന തീയിൽ ബസ് പൂർണമായും കത്തിനശിച്ചു. ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ആംബുലൻസും ജീവൻ രക്ഷാ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും അധികം വൈകാതെ സുഗമമാക്കി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ പലപ്പോഴായി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചത് ആശങ്കയുളവാക്കുന്നതാണ്. ആന്ധ്രയിലെ കുർണൂലിലാണ് അപകടത്തിൽ 20 പേർ മരിച്ച അപകടം ഉണ്ടായത്. തൊട്ടുപിന്നാലെ 70 യാത്രക്കാരുമായി ദില്ലിയിൽ നിന്ന് പുറപ്പെട്ട ഡബിൾ ഡെക്കർ സ്ലീപ്പർ ബസ് ആഗ്ര - ലഖ്‌നൗ ദേശീയപാതയിൽ ഇൻഡോറിന് അടുത്ത് വച്ച് അഗ്നിക്കിരയായി. എന്നാൽ ഈ സംഭവത്തിൽ യാത്രക്കാരെ എല്ലാവരെയും ബസ് ജീവനക്കാർ രക്ഷിച്ചിരുന്നു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു