ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി

Published : Jan 15, 2025, 10:07 AM ISTUpdated : Jan 15, 2025, 10:54 AM IST
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി

Synopsis

ദില്ലി സർക്കാറിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) നൽകിയ പ്രത്യേക കേസുകളിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ദില്ലി: ദില്ലി മദ്യനയക്കേസിൽ ള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ദില്ലി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന നൽകി ഒരു മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. ദില്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസർക്കാറിന്റെ നീക്കം. 

ദില്ലി സർക്കാറിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) നൽകിയ പ്രത്യേക കേസുകളിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തൻ്റെ പ്രോസിക്യൂഷന് മുൻകൂർ അനുമതിയില്ലാതെ ഇഡി കുറ്റപത്രം പരിഗണിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് 2024 മാർച്ച് 21 ന് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തിയതിനെ തുടർന്ന് ഇഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇഡി കേസിൽ ജൂലൈ 12 നും സിബിഐ കേസിൽസെപ്റ്റംബർ 13 നും സുപ്രീം കോടതി അദ്ദേഹത്തിന് കെജ്രിവാളിന് അനുവദിച്ചു.

Read More....  യുവതിയെ ഹോട്ടൽ മുറിയിൽ കൂട്ടബലാത്സം​ഗം ചെയ്തെന്ന് പരാതി, ബിജെപി ഹരിയാന അധ്യക്ഷനെതിരെ കേസെടുത്ത് പൊലീസ്

സെപ്തംബർ 17ന് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സിസോദിയയെ 2023 ഫെബ്രുവരി 26ന് സിബിഐയും 12 ദിവസത്തിന് ശേഷം ഇഡിയും അറസ്റ്റ് ചെയ്തു. 2024 ഓഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ഡിസംബർ മൂന്നിന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി അനുമതി തേടിയിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല, നോട്ടീസിൽ നിയമോപദേശം തേടും
ജാതി പറഞ്ഞ് തട്ടിക്കേറിയ ബാങ്ക് ജീവനക്കാരിയുടെ വിശദീകരണം; 'തന്‍റെ ജാതിയിൽ അഭിമാനിക്കുന്നു, എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല'