ഓക്സിജൻ നൽകുന്നുണ്ട്, ശബ്ദവും കേൾക്കുന്നുണ്ട്; കുഴൽകിണറിൽ വീണ എട്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Published : Mar 15, 2023, 08:54 AM ISTUpdated : Mar 15, 2023, 09:02 AM IST
ഓക്സിജൻ നൽകുന്നുണ്ട്, ശബ്ദവും കേൾക്കുന്നുണ്ട്; കുഴൽകിണറിൽ വീണ എട്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Synopsis

60 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ 43 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിക്ക് ഓക്സിജൻ നൽകി വരുന്നുണ്ട്. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. 

ഭോപ്പാൽ: മധ്യപ്രദേശിൽ കുഴൽകിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവർത്തനം തുടരുന്നു. മധ്യപ്രദേശിലെ വിടിഷ ജില്ലയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. 60 അടി താഴ്ച്ചയുള്ള കുഴൽ കിണറിലാണ് കുട്ടി വീണതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞതായി ദേശീയ ഏജൻസിയായ എഎൻഐ പറയുന്നു. 

60 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ 43 അടിയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിക്ക് ഓക്സിജൻ നൽകി വരുന്നുണ്ട്. എന്നാൽ കുട്ടിയുമായി സംസാരിക്കാൻ രക്ഷാപ്രവർത്തകർക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ല. വെബ് ക്യാമറകളുടെ സഹായത്താൽ കുട്ടിയെ കണ്ടെത്തിയെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് സമീർ യാദവ് പറയുന്നു. രണ്ടു സുരക്ഷാ സംഘം ചേർന്നാണ് കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയുമാണ് രക്ഷാദൗത്യത്തിലുള്ളത്.

കളിക്കിടെ കുഴല്‍കിണറില്‍ വീണു, 4 ദിവസത്തെ പരിശ്രമം, പുറത്തെടുക്കാനായെങ്കിലും 8 വയസുകാരന്‍ മരിച്ചു

കുട്ടി കുഴൽകിണറിൽ വീണ ഉടൻ തന്നെ പൊലീസും സംഘവും സ്ഥലത്തെത്തി. 49 അടി കുഴിയിൽ 34 അടി കുഴിയെടുത്താണ് രക്ഷാപ്രവർത്തകർ കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്ന് യാദവ് പറഞ്ഞു. കുട്ടിയെ ഉടൻ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രക്ഷാ ദൗത്യസംഘത്തിന് കുട്ടിയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഭക്ഷണവും അവനു എത്തിച്ചുകൊടുത്തിട്ടില്ല. എന്നാൽ കുഴൽ കിണറിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ടെന്നും അത് കുട്ടിക്ക് ജീവനുണ്ടെന്നതിനുള്ള തെളിവാണെന്നും യാദവ് കൂട്ടിച്ചേർത്തു. 

നിരവധി സംഭവങ്ങളാണ് ഇത്തരത്തില്‍ കേട്ടു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മണിക്കൂറുകള്‍ ചിലവിടേണ്ടി വരുന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമാവുന്നത്. കുഴല്‍കിണറിനൊപ്പം തന്നെ സമാന്തരമായി കുഴി നിര്‍മ്മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിന് മണിക്കൂറുകള്‍ വേണ്ടി വരുന്നതിനാല്‍ കുട്ടികളെ രക്ഷിക്കാനാവാറില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്
ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ