'മുൻകൂട്ടി അനുമതി തേടിയില്ല, ​രാഹുലിന്റെ ആവശ്യം പ്രോട്ടോക്കോൾ വിരുദ്ധം'; അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Oct 06, 2026, 10:56 PM ISTUpdated : Oct 07, 2026, 12:03 AM IST
election commission

Synopsis

കമ്മീഷന്റെ ആസ്ഥാനത്താണ് സാധാരണ കൂടിക്കാഴ്ചകൾ നടത്തുന്നതെന്നും ഇതിന് തടസമില്ലെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ദില്ലി: കമ്മീഷനെ കാണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് നാല് മണിക്കാണ് കമ്മീഷനെ കാണണമെന്ന് ആവശ്യപ്പെട്ടത്. കാണാനായി മുൻകൂട്ടി അനുമതി തേടിയില്ല. എംപിമാരെ ചെന്ന് കാണാനാവശ്യപ്പെട്ടു. രാഹുലിന്റെ ആവശ്യം പ്രോട്ടോക്കോൾ വിരുദ്ധമാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് അനെക്സിൽ 240 എംപിമാരെ കാണാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അങ്ങോട്ട് ചെല്ലണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത് പ്രോട്ടോക്കോൾ വിരുദ്ധമായതിനാൽ അംഗീകരിച്ചില്ല. മുതിർന്ന ഉദ്യോഗസ്ഥനെ അയക്കാം എന്ന അസാധാരണ നടപടിക്കും തയ്യാറായി. എങ്കിലും ഇത് രാഹുൽ ഗാന്ധിക്ക് സ്വീകാര്യമായില്ല. കമ്മീഷന്റെ ആസ്ഥാനത്താണ് സാധാരണ കൂടിക്കാഴ്ചകൾ നടത്തുന്നതെന്നും ഇതിന് തടസമില്ലെന്നും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അതേ സമയം, പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വിട്ടയച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത എംപിമാരെയും വിട്ടയച്ചു. കിങ്സ് വേ ക്യാംപിലെത്തിച്ച ശേഷമാണ് നേതാക്കളെ വിട്ടയച്ചത്.

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളത്തിൽ നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പാലക്കാട് രാത്രിയിൽ കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കായംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. അറസ്റ്റ് പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും
ദില്ലിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി