ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും

Published : Oct 06, 2026, 08:19 PM IST
air marshal ashutosh dixit

Synopsis

ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ മേധാവി അമർ പ്രീത് സിംഗ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നാല് പതിറ്റാണ്ടോളം സേവന പാരമ്പര്യമുള്ള ഇദ്ദേഹം നിരവധി നിർണ്ണായക വ്യോമസേനാ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്.

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിവിൽ, അന്ന് ഉച്ചകഴിഞ്ഞ് എയർ ചീഫ് മാർഷൽ പദവിയിൽ അശുതോഷ് ദീക്ഷിത് ചുമതലയേൽക്കും.

നിലവിൽ വ്യോമസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്. നാല് പതിറ്റാണ്ടോളം നീണ്ട സേവന പാരമ്പര്യമുള്ള ഇദ്ദേഹം 1986 ഡിസംബർ 6-നാണ് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. 'എക്സ്പരിമെന്റൽ ടെസ്റ്റ് പൈലറ്റ്', 'ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടർ' എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹത്തിന് 3,500 മണിക്കൂറിലധികം വിമാനം പറത്തിയുള്ള പരിചയസമ്പത്തുണ്ട്.

മിറാഷ്-2000, മിഗ് വിമാനങ്ങൾ, ജാഗ്വാർ, തേജസ്, ഐ.എൽ-78 ഉൾപ്പെടെ നിരവധി ആധുനിക പോർവിമാനങ്ങൾ പറത്തിയിട്ടുള്ള അദ്ദേഹം 'ഓപ്പറേഷൻ സഫേദ് സാഗർ', 'ഓപ്പറേഷൻ രക്ഷക്' തുടങ്ങിയ നിർണ്ണായക വ്യോമസേനാ ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) തദ്ദേശീയമായി നിർമ്മിച്ച എൽ.സി.എ തേജസ് പദ്ധതി വിപുലീകരിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വായുസേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, പരമ വിശിഷ്ട സേവാ മെഡൽ എന്നീ സൈനിക ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി
പരീക്ഷണം നടത്തിയത് ലഡാക്കിലെ ന്യോമയിൽ; ആകാശത്ത് 16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി; 'പാരച്യൂട്ട്' സുരക്ഷിതമായി താഴെയത്തിച്ചു