
ദില്ലി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ഇനി സ്ഥാനാർഥികളുടെ കളര്‍ ചിത്രമടക്കം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. സ്ഥാാർത്ഥികളുടെ പേര്, സീരിയൽ നമ്പർ എന്നിവ കുറച്ചു കൂടി വ്യക്തമായി അച്ചടിക്കാനും ഇതിന് തെളിച്ചം കൂടിയ പേപ്പർ ഉപയോഗിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി. ഇ വി എം ബാലറ്റ് പേപ്പറുകൾ കൂടുതൽ വായനാക്ഷമമാക്കാനുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ചാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇ വി എമ്മുകളിൽ സ്ഥാനാർത്ഥികളുടെ കളർ ചിത്രം ഉൾപ്പെടുത്തുന്നതിനടക്കം തീരുമാനിച്ചത്. ബിഹാർ തെരഞ്ഞെടുപ്പ് മുതല്‍ പുതിയ രീതി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്ലാ സ്ഥാനാർത്ഥികളുടെയും പേര് ഒരേ ഫോണ്ടിലാവണം എന്നും നിർദ്ദേശമുണ്ട്.
വ്യക്തതയും വായനാക്ഷമതയും വർധിപ്പിക്കാൻ ഇ വി എം ബാലറ്റ് പേപ്പറുകൾ രൂപകൽപ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനുമായി 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 49 ബി പ്രകാരം നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇ സി ഐ) പരിഷ്കരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയകൾ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും വോട്ടർമാരുടെ സൗകര്യം വർധിപ്പിക്കുന്നതിനുമായി കഴിഞ്ഞ 6 മാസമായി ഇ സി ഐ നടപ്പിലാക്കിയ 28 പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ പരിഷ്കരണവും. ഇനി മുതൽ ഇ വി എം ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോഗ്രാഫുകൾ അച്ചടിക്കും. വ്യക്തതയോടെ കാണുന്നതിനായി ഫോട്ടോയുടെ നാലിൽ മൂന്ന് ഭാഗം സ്ഥാനാർത്ഥിയുടെ മുഖം ഉൾക്കൊള്ളിക്കും. അന്താരാഷ്ട്ര രൂപത്തിലുള്ള ഇന്ത്യൻ സംഖ്യ സമൃതായം സ്ഥാനാർത്ഥികളുടെ സീരിയൽ നമ്പറുകൾ/ നോട്ട അച്ചടിക്കും. വ്യക്തതയ്ക്കായി ഫോണ്ടിന്റെ വലിപ്പം 30 ഉം അത് ബോൾഡും ആയിരിക്കും.
ഏകീകൃതത ഉറപ്പാക്കാൻ എല്ലാ സ്ഥാനാർത്ഥികളുടെയും/നോട്ടയുടെയും പേരുകൾ ഒരേ ഫോണ്ട് രൂപത്തിലും എളുപ്പത്തിൽ വായിക്കാൻ കഴിയുന്നത്ര ഫോണ്ട് വലിപ്പത്തിലും അച്ചടിക്കും. ഇ വി എം ബാലറ്റ് പേപ്പറുകൾ 70 ജി എസ് എം പേപ്പറിൽ അച്ചടിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് നിർദ്ദിഷ്ട ആർ ജി ബി മൂല്യങ്ങളുള്ള പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കും. ബിഹാറിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ നവീകരിച്ച ഇ വി എം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കും. ശേഷം മറ്റ് തെരഞ്ഞെടുപ്പുകളിലും ഇ വി എം പരിഷ്കരണം നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam