ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ 900-ലധികം ഉദ്യോഗസ്ഥരെ ഇലക്ഷൻ കമ്മിഷൻ സ്ഥലം മാറ്റി, റിപ്പോർട്ട്

Published : Oct 27, 2022, 11:20 AM IST
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ 900-ലധികം ഉദ്യോഗസ്ഥരെ ഇലക്ഷൻ കമ്മിഷൻ സ്ഥലം മാറ്റി,  റിപ്പോർട്ട്

Synopsis

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തിൽ 900-ലധികം സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റിയതായി റിപ്പോർട്ട്

ഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തിൽ 900-ലധികം സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലം മാറ്റിയതായി റിപ്പോർട്ട്. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ, വിവിധ ഗ്രേഡുകളിലുമുള്ള 900-ലധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഗുജറാത്ത് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചതായി ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.  ഇസിഐ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച്  ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റ നിർദേശം ലഭിച്ചതായാണ്  ഇസി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. ഒക്ടോബർ 21 വരെ ആയിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള സമയപരിധി നിശ്ചയിച്ചത്. ഇത് അവസാനിച്ചതിന് പിന്നാലെ നടപടി സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഗുജറാത്ത് ചീഫ് ജസ്റ്റിസിനും പൊലീസ് ഡിജിപിക്കും ഇലക്ഷൻ കമ്മീഷൻ കത്തയച്ചിരുന്നു. വ്യാഴാഴ്ചയ്ക്കകം ഇത് നൽകാനാണ് ഇസിഐ നിർദേശിച്ചിരിക്കുന്നത്.

50 -ലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങുന്ന കമ്മീഷൻ നിർദ്ദേശം നൽകി. ആറ് മുതിർന്ന ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ ശേഷിക്കുന്ന 51 ഉദ്യോഗസ്ഥരോടും  ഇന്ന് നാല് മണിക്ക് മുമ്പായി സ്ഥലം മാറ്റിയ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. 

Read more: ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യൻ കറൻസിയുടെ മൂല്യമെന്താണ്? കെജ്രിവാൾ പറഞ്ഞത് ശരിയോ തെറ്റോ

അടുത്ത വർഷം ഫെബ്രുവരി 18-ന് കാലാവധി കഴിയുന്ന ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികൾ ഇലക്ഷൻ കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തിയത് ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, 68 സീറ്റുകളുള്ള ഹിമാചൽ പ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 12 ന് നടക്കും. ഡിസംബർ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. 

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ