
പട്ന: അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം, തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന ഏഴ് പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ഹയർസെക്കന്ററി പരീക്ഷ പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 25,000 രൂപയും ബിരുദം പൂർത്തിയാക്കുന്നവർക്ക് 50,000 രൂപയും ഗ്രാന്റായി നൽകുമെന്ന് നിതീഷ് കുമാർ വാഗ്ദാനം ചെയ്തു.
അതുപോലെ സംസ്ഥാനത്തെ എല്ലാ കാർഷിക മേഖലകൾക്കും അവശ്യമായ ജലസേചന സൗകര്യം ലഭ്യമാക്കും. എല്ലാവർക്കും സർക്കാർ ജോലി നൽകുക എന്നത് പ്രാവർത്തികമല്ലെന്ന് പറഞ്ഞ അദ്ദേഹം ജില്ലകൾ തോറും മെഗാ സ്കിൽ സെന്റർ തയ്യാറാക്കുമെന്നും കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമങ്ങളിലും സൗരോർജ്ജ ലൈറ്റുകൾ എത്തിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കൂട്ടിച്ചേർത്തു. വയോജനങ്ങൾക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവർക്ക് വീടും തന്റെ പദ്ധതികളിലുൾപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ കൂടുതൽ ശ്മശാനങ്ങൾ നിർമ്മിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നരഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കൂടുതൽ ഫ്ലൈഓവറുകളും ബൈപാസ് റോഡുകളും നിർമ്മിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബീഹാറിൽ തെരഞ്ഞെടുപ്പ് ന
ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam