
ദില്ലി: ദില്ലിയിലെ വൈദ്യുതി സബ്‌സിഡി ഉടൻ നിൽക്കുമെന്ന് മന്ത്രി. ആപ് ലെഫ് ഗവർണർ തർക്കത്തിന്റെ പുതിയ അധ്യായം. ദില്ലിയിൽ 46 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്സിഡി ഇന്ന് മുതൽ അവസാനിക്കുമെന്ന് മന്ത്രി അതിഷി. ലഫ്. ഗവർണർ ഫയൽ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന് എഎപി. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ദില്ലിയിൽ ഒരു വീടിന് ലഭിക്കുന്നത്. സൗജന്യ വൈദ്യുതി ഒരു വർഷം കൂടി നീട്ടാൻ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു.
വാടകക്കാര്‍ക്കും സൗജന്യ വൈദ്യുതി; നിര്‍ണായക പ്രഖ്യാപനവുമായി കേജ്‍രിവാള്‍