ഉദ്യോ​ഗസ്ഥന് കൊവിഡ്; ദില്ലി ശാസ്ത്രി ഭവന്റെ ഒരു നില അടച്ചു

Web Desk   | Asianet News
Published : May 05, 2020, 12:31 PM IST
ഉദ്യോ​ഗസ്ഥന് കൊവിഡ്; ദില്ലി ശാസ്ത്രി ഭവന്റെ ഒരു നില അടച്ചു

Synopsis

മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം  സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ശാസ്ത്രി ഭവൻ.

ദില്ലി: ഒരു ഉദ്യോ​ഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലി ശാസ്ത്രിഭവന്റെ ഒരു നില അടച്ചു. മാനവ വിഭവശേഷി മന്ത്രാലയമടക്കം നിരവധി വകുപ്പുകളുടെ ആസ്ഥാനം  സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ശാസ്ത്രി ഭവൻ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും 24 മണിക്കൂറിനിടെ വൻ വർധന. മരിച്ചവരുടെ എണ്ണം 1568 ആയി. രോഗബാധിതരുടെ എണ്ണം 46433 ലേക്ക് ഉയർന്നു. ഇന്നലെ വരെ 42836 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. 

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 195 പേരാണ് മരിച്ചത്. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതേ സമയത്തിനുള്ളിൽ 3900 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 12727 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും 32134 പേർ ചികിത്സയിൽ കഴിയുന്നുവെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.

സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതായാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ പറഞ്ഞത്. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളിൽ കുത്തനെ വർധനവുണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Read Also: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ കർണ്ണാടക അതിർത്തിയിൽ തടഞ്ഞു...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?