
ബെംഗളൂരു: പ്രമുഖ കന്നഡ, തെലുഗു താരങ്ങളായ റാണ ദഗ്ഗുബാട്ടിയും പ്രകാശ് രാജും വിജയ് ദേവരകൊണ്ടയും അടക്കം 29 താരങ്ങൾക്ക് എതിരെ നടപടി തുടങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അനധികൃത ബെറ്റിങ് ആപ്പുകളെ പ്രമോട്ട് ചെയ്തതിന് സിനിമാ താരങ്ങളും ഇൻഫ്ലുവൻസേഴ്‌സും അടക്കം 29 പേർക്ക് എതിരെയാണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആറിന് സമാനമായി ഇഡി രജിസ്റ്റർ ചെയ്യുന്ന പ്രഥമ വിവര റിപ്പോർട്ട് ആണ് ഇസിഐആർ. ഹൈദരാബാദിലും വിജയവാഡയിലുമായി രജിസ്റ്റർ ചെയ്ത 5 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജംഗ്ലി റമ്മി, പരിമാച്ച് അടക്കം 5 അനധികൃത ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തിൽ താരങ്ങൾ അഭിനയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam