പ്രതിപക്ഷ നേതാക്കളെ പൂട്ടാൻ ഇഡിയുടെ നെട്ടോട്ടം;ഗെലോട്ടിൻ്റെ മകൻ ഹാജരാവണം, 'നായ്ക്കളേക്കാൾ അലയുന്നത് ഇഡിയെന്ന്'

Published : Oct 27, 2023, 08:42 PM IST
പ്രതിപക്ഷ നേതാക്കളെ പൂട്ടാൻ ഇഡിയുടെ നെട്ടോട്ടം;ഗെലോട്ടിൻ്റെ മകൻ ഹാജരാവണം, 'നായ്ക്കളേക്കാൾ അലയുന്നത് ഇഡിയെന്ന്'

Synopsis

ചോദ്യം ചെയ്യിലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകനോട് തിങ്കളാഴ്ച ഹാജരാകാനാണ് ഇഡി നിർദേശം. തെരുവ് നായക്കളെക്കാള്‍ കൂടുതല്‍ ഇന്ന് അലഞ്ഞ് നടക്കുന്നത് ഇഡിയാണെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടി കടുപ്പിച്ച് അന്വേഷണ ഏജൻസികള്‍. പശ്ചിമബംഗാളില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകനോട് തിങ്കളാഴ്ച ഹാജരാകാനാണ് ഇഡി നിർദേശം. തെരുവ് നായക്കളെക്കാള്‍ കൂടുതല്‍ ഇന്ന് അലഞ്ഞ് നടക്കുന്നത് ഇഡിയാണെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി.

റേഷന്‍ വിതരണ അഴിമതി കേസില്‍ വസതിയില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട റെയിഡിനൊടുവിലാണ് ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തതത്. മന്ത്രിയുടെ പിഎയുടെ വസതി ഉള്‍പ്പെടെയുള്ള എട്ട് സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. കേസില്‍ ആരോപണ വിധേയനായ വ്യവസായി ബാക്കിബുർ റഹ്മാനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ കൂടി അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ വനം വകുപ്പ് കൈകാര്യം ചെയ്യുന്ന ജ്യോതിപ്രിയ മല്ലിക്ക് മുൻപ് ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ജ്യോതിപ്രിയ മല്ലിക്ക് പറഞ്ഞു. 

രാജസ്ഥാനില്‍ ഇന്നലെ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസ്രയുടെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി  മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മകൻ സമൻസും നല്‍കിയിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജാരാകാനായിരുന്നു നിർദേശം. എന്നാല്‍ 24 മണിക്കൂർ പോലും സമയം അനുവദിക്കാതെ ദില്ലിയില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുന്നത് ചൂണ്ടിക്കാട്ടി വൈഭവ് ഗലോട്ട് വിമർശനം ഉന്നയിച്ചു. സമയം നീട്ടി നല്‍കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. വിദേശ നാണ്യ വിനമയ കേസിലാണ് വൈഭവിനെ ഇഡി ചോദ്യം ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടി കടുപ്പിച്ച് അന്വേഷണ ഏജൻസികള്‍ . പശ്ചിമബംഗാളില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യിലിന് ഹാജരാകാൻ സമയം നീട്ടി ചോദിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ മകനോട് തിങ്കളാഴ്ച ഹാജരാകാനാണ് ഇഡി നിർദേശം. തെരുവ് നായക്കളെക്കാള്‍ കൂടുതല്‍ ഇന്ന് അലഞ്ഞ് നടക്കുന്നത് ഇഡിയാണെന്ന് അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. 

'ബിജെപി സ്ഥാനാർത്ഥി രാവണൻ, കോൺഗ്രസ് സ്ഥാനാർത്ഥി രാമൻ'; മോർഫ് ചെയ്ത് വീഡിയോ, കേസെടുത്ത് പൊലീസ്

ഇഡി നടപടികള്‍ക്കെതിരെ ജയ്പൂരിലെ ഇഡി ഓഫിസന് മുന്നില്‍ കോണ്‍ഗ്രസ് ഇന്നും പ്രതിഷേധിച്ചു.  കേന്ദ്ര ഏജന്‍സികളെ കേന്ദ്രം ദുരുപയോഗിക്കുന്നതിനെതിരെ എഎപി ദില്ലിയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണ ഏജൻസികൾ സ്വതന്ത്രമായാണ് പ്രവ‍ർത്തിക്കുന്നതെന്നുമാണ് ബിജെപി പ്രതിരോധം. 

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ