ഏപ്രിൽ ഒന്നുമുതൽ വരുന്നത് വലിയ മാറ്റം, പണത്തിന് കാത്തിരിക്കേണ്ട, പിഎഫ് അക്കൗണ്ടിൽ നിന്ന് പണം യുപിഐ വഴി ബാങ്കിലേക്ക് മാറ്റാം

Published : Jan 17, 2026, 10:23 AM IST
EPFO

Synopsis

ഏപ്രിൽ മുതൽ ഇപിഎഫ്ഒ വരിക്കാർക്ക് യുപിഐ വഴി പ്രൊവിഡന്റ് ഫണ്ടിലെ പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും. 

ദില്ലി: ഈ വർഷം ഏപ്രിൽ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് യുപിഐ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് (ഇപിഎഫ്) നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും എടിഎം കാർഡ് ഉപയോ​ഗിച്ച് പിൻവലിക്കാനും കഴിയുന്ന സൗകര്യമൊരുക്കുന്നു. ഇപിഎഫിന്റെ ഒരു നിശ്ചിത വിഹിതമൊഴിച്ച് ബാക്കി പണം അക്കൗണ്ടിലൂടെ പിൻവലിക്കാൻ സാധിക്കുകയും ചെയ്യുന്ന സൗകര്യമാണ് ഒരുക്കുന്നതെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു. വരിക്കാർക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് യോഗ്യമായ ഇപിഎഫ് ബാലൻസ് കാണാൻ കഴിയുമെന്നതാണ് മറ്റൊരു സൗകര്യം.

എട്ട് കോടി അംഗങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ഈ സംവിധാനം സുഗമമായി നടപ്പിലാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിലവിൽ, ഇപിഎഫ്ഒ അംഗങ്ങൾക്ക് അവരുടെ ഇപിഎഫ് പണം പിൻവലിക്കാൻ പരമ്പരാ​ഗതമായ മാർ​ഗം മാത്രമാണുള്ളത്. ഈ ഓട്ടോ-സെറ്റിൽമെന്റ് മോഡിന്റെ പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. രോഗം, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങൾ എന്നിവയ്ക്കായി മൂന്ന് ദിവസത്തിനുള്ളിൽ പണം ലഭ്യമാക്കാൻ ഇത് സഹായിക്കും.

ഇപിഎഫ് പിൻവലിക്കലിനായി പ്രതിവർഷം 5 കോടിയിലധികം ക്ലെയിമുകൾ തീർപ്പാക്കപ്പെടാൻ സമയമെടുക്കുന്നതിനാലും ഇപിഎഫ്ഒയുടെ ഭാരം കുറയ്ക്കുന്നതിനുമാണ് പുതിയ സംവിധാനം ആവിഷ്കരിക്കുന്നത്. ഇപിഎഫ്ഒയ്ക്ക് ബാങ്കിംഗ് ലൈസൻസുകൾ ഇല്ലാത്തതിനാൽ ഇപിഎഫ് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണം പിൻവലിക്കാൻ അംഗങ്ങളെ അനുവദിക്കാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, ബാങ്കുകളെപ്പോലെ ഇപിഎഫ്ഒയുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ ഭൂമി ഉൾപ്പെടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ട് പിളർത്തി ഒവൈസി, ആർഎസ്എസ് തട്ടകത്തിൽ മിന്നി മുസ്ലിം ലീഗ്