'വിജയ്ക്ക് വോട്ട് ചെയ്യാൻ കുടുംബ ഡോക്ടറെ തന്റെ പോലും പേരക്കുട്ടി സ്വാധീനിച്ചു'; ഹർജി പരി​ഗണിക്കുന്നതിനിടെ പരാമർശവുമായി ജഡ്ജി

Published : May 30, 2026, 12:46 PM IST
Vijay Judge swaminatahn

Synopsis

നടൻ വിജയ് കുട്ടികളെ ഉപയോഗിച്ച് വോട്ട് നേടിയെന്ന ഹർജി പരിഗണിക്കവെ, മദ്രാസ് ഹൈക്കോടതി ജഡ്ജി രസകരമായൊരു പരാമർശം നടത്തി. വിജയ്ക്ക് വോട്ട് ചെയ്യാൻ തന്റെ പേരക്കുട്ടി പോലും കുടുംബ ഡോക്ടറെ സ്വാധീനിച്ചുവെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പറഞ്ഞു. തുടർന്ന് കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.

ചെന്നൈ: വിജയ് കുട്ടികളെ ഉപയോഗിച്ച് വോട്ട് നേടിയെന്ന ഹർജി പരി​ഗണിക്കവെ, രസകരമായ പരാമർശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ. വിജയ്ക്ക് വോട്ട് ചെയ്യാൻ കുടുംബ ഡോക്ടറെ തന്റെ പോലും പേരക്കുട്ടി സ്വാധീനിച്ചു. വോട്ട് ചെയാൻ ഇറങ്ങിയപ്പോൾ വിജയ് മാമയ്ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി ജഡ്ജി പറഞ്ഞു. കുട്ടികളോടുള്ള വിജയ്‍യുടെ അഭ്യർത്ഥന നിയമപരമായി പരിശോധിക്കാവുന്നതാണെന്നും അവധിക്കാല ബഞ്ചിന് മുന്നിലെ വാദത്തിനിടെ ജഡ്ജി പറഞ്ഞു.

ടിവികെയ്ക്ക് വേണ്ടി വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധർ ഹാജരായി. കുട്ടികൾ മാതാപിതാക്കളെ ഉപദേശിക്കുന്നത് ഭാരതീയ പാരമ്പര്യമാണെന്ന് എസ്. മുരളീധർ മറുപടി നൽകി. ജഡ്ജിയുടെ പേരിൽ തന്നെ ഇതുണ്ടല്ലോ എന്നും ടിവികെ അഭിഭാഷകൻ അറിയിച്ചു. (സ്വാമിനാഥൻ മുരുകന്റെ മറ്റൊരു പേരാണ്. ഓം മന്ത്രത്തിന്റെ അർത്ഥം പഠിക്കാൻ ശിവൻ മകനായ മുരുകനെ ശിഷ്യനായി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി മറുപടി) ടിവികെ അപേക്ഷ സ്വീകരിച്ച് കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഉത്തമ ജാതകം, മുഖ്യമന്ത്രിക്കസേരയിൽ നീണാൾ വാഴും'; ഡി കെ ശിവകുമാറിനെക്കുറിച്ച് ജ്യോതിഷി
'ജനാധിപത്യ സംവിധാനത്തിൽ അത് സാധാരണം, ഞെട്ടേണ്ട കാര്യമില്ല'; കോക്രോച്ച് ജനത പാർട്ടിയെക്കുറിച്ച് ആർഎസ്എസ്