'ഉത്തമ ജാതകം, മുഖ്യമന്ത്രിക്കസേരയിൽ നീണാൾ വാഴും'; ഡി കെ ശിവകുമാറിനെക്കുറിച്ച് ജ്യോതിഷി

Published : May 30, 2026, 12:17 PM IST
Astrologer on D K Shivakumar

Synopsis

കർണാടക മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ഡി കെ ശിവകുമാറിനെക്കുറിച്ച് ജ്യോതിഷി. ശിവകുമാറിൻ്റേത് ഉത്തമ ജാതകമാണെന്നും ദീർഘകാലം മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും ഡി കെ ശിവകുമാറിൻ്റെ ജ്യോതിഷിയായ ദ്വാരകാനാഥ് ഗുരുജി പറഞ്ഞു. 

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താനിരിക്കെ, പ്രവചനവുമായി ജ്യോതിഷി. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശിവകുമാർ തന്നെ അധികാരത്തിലെത്തുമെന്ന് ഡി കെ ശിവകുമാറിൻ്റെ ജ്യോതിഷിയായ ദ്വാരകാനാഥ് ഗുരുജി പറഞ്ഞു. ശിവകുമാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായി മൂന്ന് തീയതികൾ കുറിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. മെയ് 31, ജൂൺ അഞ്ച്, ആറ് എന്നീ തീയതികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഉത്തമമാണെന്നാണ് ജ്യോതിഷിയുടെ നിർദേശം.

ശിവകുമാറിൻ്റേത് ഉത്തമ ജാതകമാണെന്നും ദീർഘകാലം മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നും ജ്യോതിഷി പറഞ്ഞു. "അദ്ദേഹം ഒരു ദിവസത്തെ മുഖ്യമന്ത്രിയോ ഒരു തവണ മാത്രം മുഖ്യമന്ത്രിയാകുന്ന ആളോ അല്ല. അദ്ദേഹം ഒരു നീണ്ട ഇന്നിങ്സ് തന്നെ കളിക്കും. അദ്ദേഹത്തിന്റെ ജാതകം വളരെ മികച്ചതാണ്. ദീർഘകാലം അദ്ദേഹം കർണാടകയ്‌ക്കൊപ്പമുണ്ടാകും"- ജ്യോതിഷി പറഞ്ഞു

അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം ശിവകുമാർ വിജയിക്കണം. അപ്പോൾ മാത്രമേ അദ്ദേഹം യഥാർത്ഥ മുഖ്യമന്ത്രിയാകൂ. ഇപ്പോൾ, അദ്ദേഹം ഉത്തരവാദിത്തങ്ങളാൽ ഭാരപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അടുത്ത തവണ മുഖ്യമന്ത്രി പദം ആസ്വദിക്കാമെന്നും ജ്യോതിഷി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചതോടെ കർണാടകത്തിൽ സർക്കാർ രൂപീകരണത്തിന് തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ശനിയാഴ്ച രാവിലെ ശിവകുമാർ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി. ജൂൺ മൂന്നിനോ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താനാണ് ഡി കെ ശിവകുമാറിൻ്റെ നീക്കം. വിധാൻ സൗധയിലോ ലോക് ഭവനിലോ ആകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനാധിപത്യ സംവിധാനത്തിൽ അത് സാധാരണം, ഞെട്ടേണ്ട കാര്യമില്ല'; കോക്രോച്ച് ജനത പാർട്ടിയെക്കുറിച്ച് ആർഎസ്എസ്
മമത പോയി, സുവേന്ദു വന്നു; ബംഗാളിലെ സിം​ഗൂരിലേക്ക് ടാറ്റാ വീണ്ടും എത്തുമോ? ശ്രമം തുടങ്ങിയെന്ന് ബിജെപി