റെയിൽവെ ട്രാക്കിൽ സ്ഫോടക വസ്‌തു കണ്ട് പൊലീസിനെ വിളിച്ചു; അന്വേഷണത്തിൽ ട്വിസ്റ്റ്; ഹീറോയാകാൻ ശ്രമിച്ച ഇൻഫോർമർ പിടിയിൽ

Published : Feb 24, 2026, 08:38 AM IST
Railway track

Synopsis

വഡോദരയിൽ ഹീറോ പരിവേഷം നേടാനായി റെയിൽവേ ട്രാക്കിൽ പടക്കം വെച്ച ശേഷം പോലീസിനെ വിവരമറിയിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. റെയിൽവേ ലൈൻമാനായി ജോലി ചെയ്യുന്ന ഇയാൾ, ജോലിയിലെ കരാർ കാലാവധി നീട്ടിക്കിട്ടാനാണ് ഈ നാടകം കളിച്ചതെന്ന് പോലീസിനോട് സമ്മതിച്ചു.

വഡോദര: നാട്ടിൽ ഹീറോയാകാൻ നടത്തിയ നീക്കം പൊലീസ് കണ്ടെത്തിയതിന് പിന്നാലെ വിമുക്ത ഭടൻ അറസ്റ്റിൽ. ഗുജറാത്തിലെ അംഗധിനടുത്തുള്ള ചരക്ക് ഗതാഗത ഇടനാഴിയിൽ റെയിൽവേ ട്രാക്കുകളിൽ നിന്ന് പടക്കം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. വിമുക്ത ഭടനും ജമ്മു കശ്മീർ സ്വദേശിയുമായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് (47) ആണ് വഡോദരയിൽ പിടിയിലായത്. നിലവിൽ റെയിൽവെ ലൈൻമാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ട്രാക്കിൽ പടക്കം വെച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു 'ഹീറോ' ആയി അറിയപ്പെടാനുള്ള അദമ്യമായ ആഗ്രഹമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് 2024 മുതൽ റെയിൽവേ പോലീസിലാണ് ജോലി ചെയ്യുന്നത്. റെയിൽവേ ട്രാക്കുകളിൽ പട്രോളിംഗ് നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഷെർഖി ഗ്രാമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ നടന്ന ഒരു വിവാഹത്തിന് പൊട്ടിക്കാനെത്തിച്ച പടക്കമാണ് പ്രതി, ഇവിടെ നിന്നും സംഘടിപ്പിച്ച് റെയിൽവെ ട്രാക്കിൽ വെച്ചത്.

കരാർ പ്രകാരം മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിൻ്റെ ജോലി ഈ വർഷം അവസാനിക്കും. റെയിൽവേയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പലപ്പോഴും പ്രതിഫലം നൽകുകയോ, തൊഴിൽ കാലാവധി നീട്ടുകയോ ചെയ്യാറുണ്ടെന്ന് താൻ അറിഞ്ഞതായി ഇയാൾ പൊലീസിനോട് പറഞ്ഞു. തന്റെ കരാറിന്റെ കാലാവധി നീട്ടുന്നതിനാണ്, ഹീറോ പരിവേഷം നേടാനായി ഈ പ്രവൃത്തി ആസൂത്രണം ചെയ്തതെന്നും ഇയാൾ സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ജഗദീഷ് ചാവ്ദ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam news live: എറണാകുളത്ത് ട്വൻ്റി- 20യ്ക്ക് പരമാവധി സീറ്റുകൾ വിട്ടു നൽകാൻ എൻഡിഎ; സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം
റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു, മരിച്ചത് രോ​ഗിയും ഡോക്ടറുമുൾപ്പെടെ 7 പേർ