ജോലി ലഭിക്കില്ലേ എന്ന് കോടതി, മുൻ ഭര്‍ത്താവ് അതിസമ്പന്നന്‍ എന്ന് യുവതി; ജീവനാംശമായി ആവശ്യപ്പെട്ടത് കോടികൾ

Published : Jul 24, 2025, 04:30 AM IST
wedding

Synopsis

ന്യായമായ ആവശ്യങ്ങളാണെന്നും തന്‍റെ ഭര്‍ത്താവായിരുന്നയാള്‍ അതിസമ്പന്നനാണെന്നും യുവതി പറഞ്ഞു

മുംബൈ: വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി ഭീമമായ തുക ആവശ്യപ്പെട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഉന്നതവിദ്യാഭ്യാസമൂള്ള നിങ്ങൾക്ക് ഉന്നത ജോലി ലഭിക്കില്ലേ എന്ന് കോടതി ചോദിച്ചു. മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ എന്നിവയാണ് ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്. ഒന്നരവർഷം നീണ്ടു നിന്ന വിവാഹജീവീതത്തിനായാണോ ഈ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.

ന്യായമായ ആവശ്യങ്ങളാണെന്നും തന്‍റെ ഭര്‍ത്താവായിരുന്നയാള്‍ അതിസമ്പന്നനാണെന്നും യുവതി പറഞ്ഞു. തനിക്ക് ഭ്രാന്താണെന്ന് ആരോപിച്ചാണ് വിവാഹബന്ധത്തില്‍ നിന്നും ഭര്‍ത്താവ് ഒഴിഞ്ഞതെന്നും യുവതി ചൂണ്ടിക്കാട്ടി. നാല് കോടി രൂപ, അല്ലെങ്കിൽ മുംബൈയിൽ ഒരു ഫ്ലാറ്റ് എന്നിവ മാത്രമേ ജീവനാംശമായി നൽകാനാകൂ എന്ന് കോടതി വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി