Virudhunagar Explosion : തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്നു മരണം

Web Desk   | Asianet News
Published : Jan 05, 2022, 11:47 AM ISTUpdated : Jan 05, 2022, 11:48 AM IST
Virudhunagar Explosion : തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്നു മരണം

Synopsis

വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു.

ചെന്നൈ: തമിഴ്നാട് (Tamilnadu) വിരുദുനഗറിൽ (Virudhunagar)  വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി (Fire Factory Explosion). മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. 

സാത്തൂർ  മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ  രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.

വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പുതുവർഷദിനത്തിൽ വിരുദുനഗർ ജില്ലയിൽ തന്നെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ മരിച്ചിരുന്നു.

Also Read  : പ്രതി ചേർക്കാൻ വേണ്ട തെളിവില്ല; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

ഐ ജി ലക്ഷ്മണയുടെ (IG Lakshmana)  സസ്പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൻ മാവുങ്കലിനെ (Monson Mavunkal)  സഹായിച്ചതിനാണ് ഐജിയെ സസ്പെൻഡ് ചെയ്തത്. 

ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേർക്കാൻ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ക്രൈബ്രാഞ്ച് സർക്കാരിന് നൽകി.  ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പുന: പരിശോധിക്കുന്നത്. 2021 നവംബർ 10 നാണ് ഐജിയെ സസ്പെൻഡ് ചെയ്തത്. (കൂടുതലറിയാം...)

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു