ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം

Published : Nov 10, 2025, 07:22 PM ISTUpdated : Nov 10, 2025, 07:41 PM IST
delhi explosion

Synopsis

ദില്ലിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം. ഒരാള്‍ മരിച്ചതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ്  ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു. സംഭവം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും  പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എൻഎസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായി സംസാരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്