ജമ്മുവില്‍ ബസില്‍ നിന്നും സ്ഫോടക ശേഖരം പിടിച്ചെടുത്തു

Published : Oct 01, 2019, 12:52 PM IST
ജമ്മുവില്‍ ബസില്‍ നിന്നും സ്ഫോടക ശേഖരം പിടിച്ചെടുത്തു

Synopsis

ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍

ജമ്മു: ജമ്മുകശ്മീരില്‍ ബസില്‍ നിന്നും സ്ഫോടക ശേഖരം പിടിച്ചെടുത്തു. 15 കിലോഗ്രാം ഭാരംവരുന്ന സ്ഫോടക വസ്തുക്കളാണ് കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ജമ്മുവിലേക്ക് വരുകയായിരുന്ന ബസില്‍ നിന്നും പിടിച്ചെടുത്തത്.

ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നതായും പൊലീസ് വ്യക്തമാക്കി. ഈ വര്‍ഷം മേയ് മുതല്‍ മൂന്ന് സ്ഫോടനങ്ങളാണ് ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിട്ടുള്ളത്.  പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിത് മാളവ്യ പുറത്ത്; ദീപക് മസ്കെ ബിജെപിയുടെ പുതിയ സോഷ്യൽ മീഡിയ കൺവീനർ
തമിഴ്നാട്ടിൽ കർഷകർക്ക് കോളടിച്ചു, വിജയ്‍ സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനം; 75,000 രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളി